why-rich-are-not-paying-taxes

പലരും പറഞ്ഞു കേൾക്കുന്ന കാര്യം ആണ് സമ്പന്നർ എല്ലാവരും കള്ളപ്പണക്കാർ ആണ് ഇത്തരക്കാർ എല്ലാം ക്രമാതീതമായി ടാക്സ് വെട്ടിച്ചാണ് ജീവിക്കുന്നത് എന്നൊക്കെ. കുറച്ചൊക്കെ ഉണ്ടാകാം എങ്കിലും എല്ലാരും ഇത്തരക്കാർ അല്ല. ഒട്ടും ടാക്സ് അടക്കാതെ അല്ല അവരും ജീവിക്കുന്നത്!

നിയപരമായി തന്നെ ഒഴിവാക്കാൻ പറ്റുന്ന ടാക്സ് ഇവർ ഒഴിവാക്കുന്നു എന്ന് മാത്രം. അതിനുള്ള സാമ്പത്തിക വിദ്യാഭ്യാസം അവർ നേടിക്കഴിഞ്ഞു അല്ലെങ്കിൽ അവരെ അതിനു സഹായിക്കാൻ നികുതി വിദഗ്ദ്ധരും കൂടെ ഉണ്ടാകും. അപ്പോൾ കാര്യം എന്താണ് അറിയാതെ വെറും അസൂയകൊണ്ടു മാത്രം ഇവരെ കുറ്റപെടുന്നവർ ആണെങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കുക നിയമപരമായി തന്നെ നികുതി ഒഴിവാക്കാൻ ഒരുപാട് സൂത്രവഴികൾ ഉണ്ട് എന്നുള്ളത്. അത് അറിയാത്തതാണ് അല്ലെങ്കിൽ അറിഞ്ഞിട്ടും ശരിയായി പ്രയോഗിക്കാൻ പറ്റാത്തവർ ആണ് ഇന്നും സാധാരണകാരായി തുടരുന്നതും. എന്തൊക്കെ വഴികൾ ആണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത് ?

1. നിക്ഷേപങ്ങൾ പരമാവധി ഓഹരി, മ്യൂച്ചൽ ഫണ്ട്, റിയൽ എസ്‌റ്റേറ്റ് എന്നിങ്ങനെ ഉള്ള അസറ്റ് ക്‌ളാസുകളിൽ ആയിരിക്കും. അതിനാൽ അത് വിൽക്കുന്നത് വരെ ടാക്സ് അടക്കേണ്ടി വരില്ല. കൂടുതൽ കാലം കയ്യിൽ വെച്ചതിനു ശേഷം വിൽക്കുമ്പോൾ അതിനു നികുതി കുറവാണെന്നു ഇവർക്കു അറിയാം ( LTCG )

2. സ്വന്തം നിക്ഷേപങ്ങൾ വിൽക്കാതെ അത് പണയപ്പെടുത്തി വായ്പ്പ എടുക്കാം എന്നുള്ളത് പലർക്കും അറിയില്ല. വായ്പ എടുത്തവർ എന്തിനു നികുതി അടക്കണം ? നിക്ഷേപങ്ങൾ വിൽക്കാതെ വെച്ചത് കൊണ്ട് അതിന്റെ ഗുണം വേറെയും.  Elon Musk നെ പോലുള്ളവർ ഇത്തരം സാദ്ധ്യതകൾ നല്ലതുപോലെ ഉപയോഗിക്കുന്നു.

3. പാരമ്പര്യമായി കിട്ടുന്ന സ്വത്തിനു കാര്യമായ നികുതിഭാരം ഇല്ല. അതിനാൽ അത് ശരിയായി പ്രയോജനപ്പെടുത്തുന്നവരും ഉണ്ട്.

4. പല കമ്പനി മേധാവികളും 1$ മാത്രം ശമ്പളം ആയി വാങ്ങുകയും മിച്ചമുള്ളതെല്ലാം ഓഹരികളായി വാങ്ങുന്നതിനാൽ നികുതി അടക്കേണ്ടി വരുന്നില്ല.

5. ചാരിറ്റി ചെയുന്ന പലരും അത് പൂര്ണമനസോടെ ആകണം എന്നില്ല. നികുതി കുറക്കാനും അതുവഴി സൽപ്പേര് സമ്പാദിക്കുകയും സ്വന്തം ബ്രാൻഡിങ്ങിനായി ഇത് ഉപയോഗിക്കുന്നവരും ആണ് അധികം. 

ഇൻകം ഉണ്ടെങ്കിൽ അല്ലെ ഇൻകം ടാക്സ് അടക്കേണ്ടതുള്ളൂ. ശതകോടീശ്വരന്മാർ ആരും ആസ്തി പണം ആയി കൈയിൽ കരുതാറില്ല, മറിച്ചു നിക്ഷേപങ്ങൾ ആക്കി സൂക്ഷിക്കുന്നു അതിനാൽ തന്നെ നികുതി വേണ്ടി വരുന്നില്ല. സാധാരണക്കാരൻ ശമ്പളം ആയി അത് കൈപ്പറ്റുന്നു.. അതിനാൽ നികുതി അടക്കേണ്ടതായും വരുന്നു.

നമ്മൾ കേസ് പഠിക്കാൻ മിടുക്കന്മാരാണ്.. പക്ഷെ കേസ് വാദിച്ച വക്കീലിനെ വേണ്ടവിധം പഠിക്കാറില്ല !!

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടിന്റെ സഹായത്തോടെ എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നത് എങ്ങനെയാണ്

എമർജൻസി ഫണ്ട് എന്നത് വ്യക്തികളെ സംബന്ധിച്ച് സാമ്പത്തികമായ സുരക്ഷിത വലയമാണ്. ജീവിതത്തിൽ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന കാര്യങ്ങൾക്കായി…

പിശുക്ക്, മിതവ്യയ ശീലം; എന്തുകൊണ്ടാണ് മിതവ്യയ ശീലം മികച്ചതാകുന്നത് 

ബുദ്ധിപരമായി പണം ചെലവഴിച്ചുകൊണ്ട് പരമാവധി മൂല്യം എന്നതാണ് സാമ്പത്തികമായ മിതവ്യയ ശീലം പാലിക്കുന്നതിന്റെ ശരിയായ ലക്ഷ്യം.…

പണപ്പെരുപ്പം നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെയാണ്

സമൂഹത്തിലെ ഇടത്തരക്കാരായ മനുഷ്യരുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്ന പ്രധാനപ്പെട്ട വില്ലനായി പണപ്പെരുപ്പം അല്ലെങ്കിൽ വിലക്കയറ്റം എന്ന…

സമ്പന്നരുടെ മൂന്ന് ശീലങ്ങൾ മനസ്സിലാക്കാം

12.6 ട്രില്യൻ യു എസ് ഡോളറാണ് ഇന്ത്യ രാജ്യത്തിന്റെ ആകെ സമ്പത്തായി കണക്കാക്കിയിരിക്കുന്നത്. ഈ ഭീമമായ…