rich-and-wealthy-difference-malayalam

Sharing is caring!

നമ്മൾ പലപ്പോഴും അറിഞ്ഞോ അറിയാതെയോ കൂട്ടികലർത്തി സംസാരിക്കുന്ന 2 വാക്കുകൾ ആണ് Rich & Wealthy എന്നുള്ളത്. എന്നാൽ അക്ഷരാർത്ഥത്തിൽ അവർ തമ്മിൽ ആനയും ചേനയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ആലോചിച്ചു നോക്കിയാൽ പെട്ടെന്നു രണ്ടും ഒന്ന് തന്നെ ആണെന്ന് തോന്നുമെങ്കിലും അവർ തമ്മിലുള്ള വ്യത്യാസങ്ങൾ എന്താണെന്നു നമുക്കു നോക്കാം.

ആരാണ് യഥാർത്ഥത്തിൽ ധനികൻ ?

ധനികൻ എന്നത് ധാരാളം പണമോ വരുമാനമോ ഉള്ളതാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്ര പണമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. എന്നാൽ നിങ്ങൾ ധനികൻ ആണ് എന്നതുകൊണ്ട് നിങ്ങൾ സമ്പന്നൻ ആണ് എന്ന് അർത്ഥമാക്കുന്നില്ല. വാസ്‌തവത്തിൽ, ധനികനായിരിക്കുക എന്നതിന്റെ അർത്ഥം നിങ്ങൾ ധാരാളം പണം ചിലവഴിക്കുന്നുവെന്നാണ്. നിങ്ങൾക്ക് ധാരാളം കടമുണ്ടെന്നും ഇത് അർത്ഥമാക്കാം. നിങ്ങളുടെ ചെലവുകൾ നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതലാണെങ്കിൽ നിങ്ങൾക്ക് എത്ര പണമുണ്ടെന്നത് പ്രശ്നമല്ല.

കടക്കെണിയിലായിരിക്കുക എന്നത് തീർച്ചയായും ഒരു നല്ല കാര്യം അല്ല. ധനികരായ ആളുകൾക്ക് ഒരു ഫാൻസി കാർ ഓടിക്കാം അല്ലെങ്കിൽ വലിയ സിറ്റിയുടെ ഏറ്റവും മികച്ച ഭാഗത്ത് ഒരു കൊട്ടാരം പോലെ ഉള്ള വീട്ടിൽ താമസിക്കാം, പക്ഷേ അതിന് അതിനു നല്ലതുപോലെ ചിലവ് വരും. നിങ്ങൾ പ്രതിവർഷം 50 ലക്ഷം സമ്പാദിക്കുകയും എന്നാൽ 55 ലക്ഷം ചെലവുകൾക്കായി ഒരു വർഷം ചെലവഴിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ സമ്പന്നരാണെന്ന് തോന്നാം, പക്ഷേ നിങ്ങൾ തകർച്ചയുടെ വഴിയിലാണ്.

ഒരുപാട് സെലിബ്രിറ്റികളും പ്രമുഖരും അവരുടെ സമ്പന്നമായ ജീവിതശൈലി കാരണം മാത്രം ജീവിതത്തിൽ തകർന്നു പോയവരാണ്. അമേരിക്കയിലെ അറിയപ്പെടുന്ന ഒരു റാപ്പ് സിങ്ങർ ആണ് MC Hammer. എം‌സി ഹാമറിന് ഒരു ഘട്ടത്തിൽ ബാങ്കിൽ 30 മില്യൺ ഡോളറും 200 സ്റ്റാഫ് അംഗങ്ങളുള്ള ഒരു മില്യൺ ഡോളറിന്റെ വീടും 19 ഓട്ടക്കുതിരകളുള്ള ഒരു കുതിരലായവും ഉണ്ടായിരുന്നു. കോരിചൊരിയാൻ ഉള്ള പണം കയ്യിൽ വന്നപ്പോൾ ലംബോർഗിനി ഉൾപ്പടെ സ്പോർട്സ് കാറുകളും, പ്രൈവറ്റ് ജെറ്റുകളും ഹെലികോപ്റ്ററുകളും എല്ലാം വാങ്ങിക്കൂട്ടി. എന്നാൽ വരവ് അനുസരിച്ചു ചിലവ് നിയന്ത്രിക്കാൻ പറ്റാതെ വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. നിയമപരമായി വന്ന ലോ സ്യൂട്ടുകൾ പലതും അദ്ദേഹത്തെ തളർത്തി ഒടുക്കം ഹാമർ 1996-ൽ പാപ്പരത്തം പ്രഖ്യാപിക്കുന്നതിൽ കലാശിച്ചു. അദ്ദേഹം 13 മില്യൺ ഡോളർ കടത്തിലായി.

ആരാണ് സമ്പന്നരായ ആളുകൾ

സമ്പന്നൻ ആകുക എന്ന് പറഞ്ഞാൽ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പണം മാത്രമല്ല, നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ജോലി ചെയ്യാതിരിക്കാനുള്ള കഴിവുമാണ്. സമ്പന്നത എന്ന് പറയുന്നത് ആസ്തികൾ ഉണ്ടാക്കിയെടുക്കുന്നതും നിങ്ങളുടെ പണം നിങ്ങൾക്കായി പ്രവർത്തിക്കാൻ ഉതകുന്ന സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കലും ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇതിന് ഗണ്യമായ ആസ്തിയുണ്ട്.

സമ്പന്നരായ ആളുകൾ അത്യാധുനിക ഗാഡ്‌ജെറ്റുകളോ കാറുകളോ സ്വന്തമാക്കുകയോ ആഡംബര പാർട്ടികൾ നടത്തുകയോ ചെയ്യണമെന്നില്ല. അവർക്ക് ഉള്ളത് റിയൽ എസ്റ്റേറ്റ്, ഓഹരി നിക്ഷേപം, മ്യൂച്ച്യുൽ ഫണ്ട്, റോയലിറ്റി , പണം എന്നിങ്ങനെ ധാരാളം ആസ്തികളാണ്. സമ്പന്നർ പലപ്പോളും സ്വന്തമായി ഒന്നോ ഒന്നിലധികമോ ബിസിനസ് ചെയ്യുന്നവർ ആയിരിക്കും.

ചുരുക്കി പറഞ്ഞാൽ ഒരു മാസത്തെ ചിലവുകൾ നടന്നു പോകാനുള്ള എല്ലാ പണവും ഒരാളുടെ നിക്ഷേപത്തിൽ നിന്നോ കച്ചവടത്തിൽ നിന്നോ ഒരാൾക്ക് വരുമാനമായി വരുന്നുണ്ടെങ്കിൽ അതിനായി അയാൾ ജോലിയെടുക്കേണ്ട ആവശ്യം ഇല്ലാതിരിക്കുന്ന സാഹചര്യമോ അല്ലെങ്കിൽ താരതമ്യേന വളരെ കുറഞ്ഞ ജോലി മാത്രം ചെയ്താൽ മതിയാകുന്ന സാഹചര്യമോ ആണെങ്കിൽ അയാൾ സമ്പന്നൻ ആണ്. അങ്ങനെ നോക്കിയാൽ ധനികനേക്കാൾ കുറവ് സമ്പാദ്യം ഉള്ള ആൾക്കും അയാളുടെ രീതിയിൽ സമ്പന്നൻ ആകാൻ ഇതുമതി അല്ലാതെ ലക്ഷങ്ങൾ ചിലവ് ചെയ്യണം എന്നില്ല.

സമ്പന്നരായ ആളുകൾ അവരുടെ പണത്തിന്റെ ഭൂരിഭാഗവും ലാഭിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു. സമ്പന്നരായ ആളുകൾക്ക് ധാരാളം പണം ഉണ്ടായിരിക്കാം, പക്ഷേ അവർ എല്ലാം ഒറ്റയടിക്ക് ചെലവഴിക്കില്ല. ഒരു വീടിന്റെ നിക്ഷേപം പോലെയുള്ള വളരെ വ്യക്തമായ ആവശ്യത്തിനല്ലാതെ അവർ തീർച്ചയായും കടം ഉപയോഗിക്കില്ല. അവർ എങ്ങനെ നിക്ഷേപിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ, സമ്പന്നർക്ക് അവരുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന്, അവരുടെ പണം ആസ്തികളാക്കി മാറ്റണമെന്ന് അറിയാം.

സമ്പന്നരും ധനികരും തമ്മില്ലുള്ള ഈ വ്യത്യാസങ്ങൾ ശരിയായി മനസിലാക്കി വേണം ഇനിയുള്ള അവസരങ്ങളിൽ നമ്മൾ ഈ വാക്കുകൾ ഉപയോഗിക്കാൻ. ഇടകലർത്തി ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കാനും ശ്രമിക്കുക.

You May Also Like

എന്തുകൊണ്ട് നിങ്ങൾ ഒരു സംരംഭകനാകണം

സമൂഹത്തിലെ ബഹുഭൂരിപക്ഷം വ്യക്തികളും റിസ്ക് എന്ന വാക്ക് ചേർത്ത് വായിക്കുന്നത് ഒരു ബിസിനസ്സ് ആരംഭിക്കുക അല്ലെങ്കിൽ…

സാമ്പത്തിക ആരോഗ്യവും ജീവിതശൈലിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാം

നമ്മുടെ ജീവിതശൈലി നമ്മളുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും സ്വാധീനിക്കുന്നത് പോലെ സാമ്പത്തിക ആരോഗ്യത്തെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്.…

പണം കൈകാര്യം ചെയുന്ന രീതിയിൽ നിന്ന് നിങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കാം

സമൂഹത്തിൽ വ്യക്തികൾ പണം  സമ്പാദിക്കുന്നതും കൈകാര്യം ചെയ്യുന്നതും വ്യത്യസ്ത രീതിയിലാണ്. ചില വ്യക്തികൾ വലിയ ലാഭം…

പ്രവാസികൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ

നമ്മുടെ നാട്ടിൽ ജീവിക്കുന്ന സാധാരണ വ്യക്തികളെക്കാൾ പ്രവാസികൾക്ക് നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുവാൻ ചില നിയന്ത്രണങ്ങൾ നിലവിലുണ്ട്.…