Sharing is caring!

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുവാൻ കെ വൈ സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിക്ഷേപകർ തീർച്ചയായും പൂർത്തിയാക്കിയിരിക്കണം. നിക്ഷേപകരുടെ തിരിച്ചറിയൽ രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുവാനും, നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കുവാനും കെ വൈ സി പൂർത്തീകരണം സഹായിക്കുന്നു. കെ വൈ സിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കുവാനും ഫണ്ടിൽ നിന്ന് പണം പിൻവലിക്കുവാനും സാധിക്കുന്നു. മ്യൂച്വൽ ഫണ്ടുകളുടെ കെ വൈ സി സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഇന്ത്യയിലെ സ്ഥിരതാമസക്കാർക്ക് കെ വൈ സി സ്റ്റാറ്റസ് പരിശോധിക്കുവാനുള്ള നടപടിക്രമങ്ങൾ

1. CVL KRA വെബ്സൈറ്റ് സന്ദർശിക്കുക. വെബ് ബ്രൗസർ ഓപ്പൺ ചെയ്ത ശേഷം https://www.cvlkra.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. വെബ്സൈറ്റിലെ KYC Enquiry എന്ന ടാബ് തിരഞ്ഞെടുക്കുക

3. KYC Enquiry എന്ന സെക്ഷനിൽ പാൻ നമ്പർ ടൈപ്പ് ചെയ്യുക

4. പാൻ നമ്പർ നൽകിയശേഷം കെ വൈ സി സ്റ്റാറ്റസ് പരിശോധിക്കുവാനായി ഫോം സബ്മിറ്റ് ചെയ്യുക. ഫോം സബ്മിറ്റ് ചെയ്തതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ കെ വൈ സി സ്റ്റാറ്റസ് കാണുവാൻ കഴിയും.

ഓൺ ഹോൾഡ്, രജിസ്റ്റേർഡ് വാലിഡേറ്റഡ് അല്ലെങ്കിൽ റിജെക്റ്റഡ്  ഇങ്ങനെയുള്ള സ്റ്റാറ്റസുകളാണ് നിങ്ങൾക്ക് കാണുവാൻ കഴിയുക. ഈ സെക്ഷനിൽ ഏത് കെ വൈ സി രജിസ്ട്രേഷൻ അതോറിറ്റി അഥവാ K R A ആണ് നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സാധിക്കും.

കെ വൈ സി സ്റ്റാറ്റസ് സൂചിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാം

ഓൺ ഹോൾഡ്

ഓൺ ഹോൾഡ് എന്ന സ്റ്റാറ്റസ് കാണിക്കുന്നതിന്റെ കാരണങ്ങൾ ഇവയെല്ലാമാണ്

1. ആധികാരികമായ തിരിച്ചറിയൽ രേഖയ്ക്ക് പകരം കറണ്ട് ബില്ല്, ഫോൺ ബില്ല് മുതലായ യൂട്ടിലിറ്റി ബില്ലുകൾ നൽകുന്നത് കെ വൈ സി പൂർത്തിയാക്കുന്നതിന് കാലതാമസം ഉണ്ടാക്കിയേക്കാം.

2. ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് കെ വൈ സി പൂർത്തിയാക്കുവാൻ സാധിക്കുകയില്ല.

3. നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ കൃത്യമല്ലെങ്കിൽ അവ ഒരിക്കൽ കൂടി കൃത്യമായി നൽകേണ്ടതായിട്ടുണ്ട്.

4. മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായാൽ നിങ്ങൾക്ക് കെ വൈ സി വിജയകരമായി പൂർത്തിയാക്കാനാകും.

ഓൺ ഹോൾഡ് സ്റ്റാറ്റസ് കാണിക്കുമ്പോൾ നിങ്ങൾക്ക് എന്താണ് ചെയ്യാനാവുക

ഓൺലൈൻ രീതി

1. മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കാരണം വെബ്സൈറ്റിൽ ആധാർ നമ്പർ നൽകുമ്പോൾ ലഭ്യമാകുന്ന ഒ ടി പി കൃത്യമായി രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്.

2. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഓൺലൈനായി കെ വൈ സി പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാവുന്നതാണ്.

ഇവിടെ പരിഗണിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

കറണ്ട് ബില്ല്, ഫോൺ ബില്ല് മുതലായ ആധികാരികമല്ലാത്ത രേഖയാണ് നിങ്ങൾ കെ വൈ സി പൂർത്തിയാക്കുന്നതിനായി നൽകിയിരിക്കുന്നതെങ്കിൽ ഓൺലൈനായി കെ വൈ സി പൂർത്തീകരണം സാധ്യമാവുകയില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ബന്ധപ്പെട്ട രേഖകൾ സർവ്വീസ് പ്രൊവൈഡർക്കോ ഫണ്ട് ഹൗസിനോ നേരിട്ട് സമർപ്പിക്കാവുന്നതാണ്.

നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ സാധുവാക്കുന്നത് എങ്ങനെയാണ് 

1. CVL Contact Verification എന്ന പേജ് സന്ദർശിക്കുക

https://validate.cvlindia.com/CVLKRAVerification_V1/

നിങ്ങളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് മറ്റ് കെ ആർ എ അഥവാ കെ വൈ സി രജിസ്ട്രേഷൻ അതോറിറ്റികൾ ആണെങ്കിൽ അത്തരം കെ ആർ എകളിൽ നിങ്ങളുടെ വിവരങ്ങൾ സാധുവാക്കുക. കെ വൈ സി സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ കെ ആർ എ ഏതാണെന്ന് മനസ്സിലാക്കുവാൻ സാധിക്കും. അതിനുശേഷം വിവരങ്ങൾ സാധുവാക്കാനുള്ള ശരിയായ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Karvy KRA: https://www.karvykra.com/KYC_Validation/Default.aspx 

CAMS KRA: https://camskra.com/pan_aadhaarlink.aspx 

NDML KRA: https://kra.ndml.in/ClientInitiatedKYC-webApp/#/ClientinitiatedKYC 

2. നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ അതായത് നിങ്ങളുടെ ഫോൺ നമ്പരും ഇ മെയിൽ ഐഡിയും സാധുവാണെന്ന് ഉറപ്പുവരുത്തുക. ചിലപ്പോൾ ഓൺഹോൾഡ് സ്റ്റാറ്റസ് കാണിക്കുന്നത് നിങ്ങൾ നൽകിയ ഇ മെയിൽ ഐഡിയോ ഫോൺ നമ്പരോ അസാധുവായതിനാലായിരിക്കാം. പാൻ നമ്പർ നൽകിയ ശേഷം ഫോൺ നമ്പരും ഇ മെയിൽ ഐഡിയും രേഖപ്പെടുത്തി ഓ ടി പി നൽകി വിവരങ്ങൾ സാധൂകരിക്കുക.

3. നിങ്ങളുടെ പാനും ആധാറും തമ്മിൽ ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. അവ തമ്മിൽ ബന്ധപ്പെടുത്തിയിട്ടില്ലെങ്കിൽ അതിനായുള്ള നടപടികൾ സ്വീകരിക്കുക.

4. ആധാർ സാധൂകരിക്കുവാനുള്ള ടാബിൽ ക്ലിക്ക് ചെയ്ത് സാധൂകരണം പൂർത്തിയാക്കുക.

5. ആധാർ സാധുകരിക്കുവാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ആധാർ സാധൂകരിക്കുവാൻ ആവശ്യമായ ഏതെങ്കിലും ഒരു മാർഗം തിരഞ്ഞെടുക്കുക. ശേഷം മാസ്ക് ചെയ്ത ഇ-ആധാറിന്റെ പി ഡി എഫ് ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

https://myaadhaar.uidai.gov.in/genricDownloadAadhaar

6. മാസ്ക്ഡ് ആധാർ അപ്‌ലോഡ് ചെയ്യുക. അതിനുശേഷം കെ വൈ സി റെസ്പോൺസ് പരിശോധിക്കുക.

7. നിങ്ങൾക്ക് ഡിജിലോക്കർ അക്കൗണ്ട് ഇല്ലെങ്കിൽ ഒരു അക്കൗണ്ട് ആരംഭിച്ച ശേഷം CAMS ആയി ലിങ്ക് ചെയ്യുക.

8. ആധാർ വഴിയുള്ള ഓ ടി പി ഉപയോഗിച്ച് ഇ-സിഗ്നേച്ചർ ചെയ്തു കെ വൈ സി വേരിഫിക്കേഷൻ പൂർത്തിയാക്കുക.

9. മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ സാധിച്ചില്ലെങ്കിൽ ഫൈനാൻഷ്യൽ അഡ്വൈസറുടെയോ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുടേയോ സഹായം തേടുക.

രജിസ്റ്റേർഡ് സ്റ്റാറ്റസ്

നിങ്ങളുടെ കെ വൈ സി സ്റ്റാറ്റസ് രജിസ്റ്റേർഡ് എന്നാണെങ്കിൽ നിങ്ങൾ ആധാർ നേരിട്ട് ഉപയോഗിച്ചോ അല്ലെങ്കിൽ ആധാർ അല്ലാത്ത ആധികാരികമായ തിരിച്ചറിയൽ രേഖ ഉപയോഗിച്ചോ കെ വൈ സി പൂർത്തിയാക്കിയിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. നിങ്ങൾ നിലവിൽ നിക്ഷേപം നടത്തിയിരിക്കുന്ന ഫണ്ട് ഹൗസ് വഴി തുടർന്നും നിക്ഷേപം നടത്തുവാനും വിറ്റഴിക്കുവാനും സാധിക്കുമെങ്കിലും പുതിയ ഫണ്ട് ഹൗസുകളുടെ സ്കീമുകളിൽ നിക്ഷേപിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല.

പുതിയ ഫണ്ട് ഹൗസുകളുടെ സ്കീമുകളിൽ നിക്ഷേപം നടത്തുമ്പോഴുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ നിങ്ങളുടെ കെ വൈ സി വിവരങ്ങൾ ഓൺലൈനായി സാധുകരിക്കുവാൻ ശ്രമിക്കുക.

വാലിഡേറ്റഡ് സ്റ്റാറ്റസ്

കെ വൈ സി സ്റ്റാറ്റസ് വാലിഡേറ്റഡ് എന്നാണെങ്കിൽ നിങ്ങൾ ആധാർ ഉപയോഗിച്ച് കെ വൈ സി നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. കെ വൈ സി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനാൽ തന്നെ ഏതു വിധത്തിലുള്ള നിക്ഷേപവും നിങ്ങൾക്ക് നടത്താവുന്നതാണ്.

ഓഫ്‌ലൈൻ രീതി 

ഓഫ്‌ലൈൻ രീതിയിലാണ് നിങ്ങൾ കെ വൈ സി  പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്നതെങ്കിൽ പൂരിപ്പിച്ച കെ വൈ സി ഫോമിനൊപ്പം ആധാർ കാർഡിന്റെ കോപ്പി ഫണ്ട് ഹൗസിന് സമർപ്പിക്കുക. ഇവിടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാതെ തന്നെ കെ വൈ സി നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. 

നോൺ റസിഡൻഷ്യൽ ഇന്ത്യക്കാർ കെ വൈ സി പൂർത്തിയാക്കേണ്ടത് എങ്ങനെയാണ് 

എൻ ആർ ഐ സ്റ്റാറ്റസുള്ള വ്യക്തികൾ ആധാർ ഉപയോഗിച്ച് കെ വൈ സി പൂർത്തിയാക്കിയിരിക്കണം. ചില എൻ ആർ ഐ വ്യക്തികൾക്ക് ആധാർ കാർഡ് ലഭ്യമല്ലാത്തതിനാൽ കെ വൈ സി പൂർത്തിയാക്കിയ ശേഷം രജിസ്റ്റേർഡ് സ്റ്റാറ്റസ് ആയിരിക്കും കാണിക്കുന്നുണ്ടാവുക. 

അങ്ങനെ വരുമ്പോൾ പുതിയ ഫണ്ട് ഹൗസിൽ നിക്ഷേപിക്കുവാനായി പുതിയതായി കെ വൈ സി ചെയ്യേണ്ടതായി വന്നേക്കാം.

എൻ ആർ ഐ ആയ വ്യക്തിക്ക് സമർപ്പിക്കാനാകുന്ന ആധികാരിക തിരിച്ചറിയൽ രേഖകൾ

പാസ്പോർട്ട്, പി ഐ ഓ കാർഡ്, ഓ സി ഐ കാർഡ്, എന്നിവ ആധികാരിക തിരിച്ചറിയൽ രേഖയായി സമർപ്പിക്കാവുന്നതാണ്. എന്നാൽ വിദേശത്തെ വിലാസത്തിന് തെളിവായി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. തിരിച്ചറിയൽ രേഖയിൽ വിദേശത്തെ വിലാസം ഇല്ലെങ്കിൽ വിദേശ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള രേഖകളോ വിദേശ എംബസികളിൽ നിന്നുള്ള കത്തുകളോ നിങ്ങളുടെ വിദേശത്തെ വിലാസത്തിന്റെ തെളിവായി പരിഗണിക്കുന്നതാണ്.

ഫോൺ നമ്പർ വാലിഡേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

മൊബൈൽ നമ്പർ വാലിഡേറ്റ് ചെയ്യുന്നതിൽ പല എൻ ആർ ഐ സ്റ്റാറ്റസുള്ള വ്യക്തികൾക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. മുൻകാലങ്ങളിൽ നൽകിയ ഇന്ത്യയിലെ നമ്പർ തുടർന്ന് ഉപയോഗിക്കാത്തതിനാൽ ആ നമ്പർ ഉപയോഗിച്ച് ഇടപാടുകൾ നടത്തുവാൻ കഴിയുകയില്ല. അതുകൊണ്ട് കെ വൈ സി കൃത്യമായി പുതുക്കുവാൻ ശ്രമിക്കുക.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

വിദേശ ഫോൺ നമ്പരുള്ള എൻ ആർ ഐ പദവിയുള്ള വ്യക്തികൾ ചെയ്യേണ്ടത്

വിദേശ ഫോൺ നമ്പരുള്ള എൻ ആർ ഐകളായ വ്യക്തികൾക്ക് മൊബൈൽ നമ്പർ വാലിഡേറ്റ് ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ പാൻ പരിശോധിക്കുമ്പോൾ നിങ്ങളുടെ എൻ ആർ ഐ പദവി വ്യക്തമായിരിക്കണം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പാൻ നമ്പർ അടിസ്ഥാനപ്പെടുത്തി നിക്ഷേപം തുടരാവുന്നതാണ്.

സംഗ്രഹം 

ഒരു വിധത്തിലുമുള്ള പ്രശ്നങ്ങളില്ലാതെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണമെങ്കിൽ കെ വൈ സി സ്റ്റാറ്റസ് സാധുവായി നിലനിർത്തുക. നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും നിബന്ധനകൾ പാലിക്കപ്പെടുവാനും കെ വൈ സി രേഖകൾ കൃത്യം ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ട് കെ വൈ സി സ്റ്റാറ്റസ് പരിശോധിക്കുവാനുള്ള മാർഗങ്ങൾ മനസ്സിലാക്കുക. കെ വൈ സി വാലിഡേറ്റ് ചെയ്യുക എന്നത് കേവലം ഔപചാരികതയിൽ ഉപരിയായി ഉത്തരവാദിത്വത്തോടെ നിക്ഷേപിക്കുവാനുള്ള അനിവാര്യ ഘടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അനുയോജ്യമായ മ്യൂച്വൽ ഫണ്ട്  അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

ബാങ്കുകളിൽ പണം ഇടപാട് നടത്തുവാൻ വിവിധതരം അക്കൗണ്ടുകൾ ലഭ്യമായത് പോലെ മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകൾ നടത്തുവാനും…

മ്യൂച്വൽ ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണോ

നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാമ്മെല്ലാവരും ആശങ്കപ്പെടുന്നത് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ്, പ്രത്യേകിച്ച് മ്യൂച്വൽ…

മ്യുച്വൽ ഫണ്ടുകൾ ബാങ്ക് നിക്ഷേപത്തേക്കാൾ സുരക്ഷിതമാണോ

ടി.വി ചാനലുകളും പത്ര പരസ്യങ്ങളും ശ്രദ്ധിക്കുന്ന ഏതൊരു സാധാരണക്കാരനും സ്ഥിരമായി കാണുന്ന വാചകമാണ് മ്യുച്വൽ ഫണ്ടിലെ…

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കേണ്ട ശരിയായ പ്രായം ഏതാണ്

സാമ്പത്തികപരമായി ചിന്തിക്കുമ്പോൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങേണ്ട ശരിയായ പ്രായം എന്നൊന്ന് ഇല്ല. സാധ്യമാകുന്നത്രയും നേരത്തെ…