man-counting-coins

പണം വളർത്തുന്നതിനോടൊപ്പം നഷ്ട സാധ്യത ലഘൂകരിക്കുക എന്ന ലക്ഷ്യവും മുൻനിർത്തി വളരെ സന്തുലിതമായ രീതിയിൽ ചിട്ടപ്പെടുത്തിയ നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. ഒരു വ്യക്തിയുടെ പ്രായം, വരുമാനം, വിദ്യാഭ്യാസം, നാട് എന്നിവയെല്ലാം തന്നെ ആ വ്യക്തിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപ തന്ത്രങ്ങളെ വ്യക്തിപരമായ സവിശേഷതകൾ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

പ്രായം

നിക്ഷേപിക്കാനായി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിൽ നിങ്ങളുടെ പ്രായത്തിന് വലിയ പങ്കാണുള്ളത്. ഒരു വ്യക്തിയുടെ പ്രായം പരിഗണിച്ചാണ് നിക്ഷേപവുമായി ബന്ധപ്പെട്ട് എത്രത്തോളം റിസ്ക്കാണ് ആ വ്യക്തിക്ക് കൈക്കൊള്ളാനാവുക എന്ന് തീരുമാനിക്കപ്പെടുന്നത്.

നിങ്ങൾ നിങ്ങളുടെ യൗവ്വന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിൽ റിട്ടയർമെൻ്റ് ജീവിതത്തിലേക്ക് എത്തിച്ചേരുവാൻ നിങ്ങൾക്ക് ഏറെ ദൂരം പിന്നിടേണ്ടതുണ്ട്. വലിയ ലാഭസാധ്യത മുന്നിൽ കണ്ടുക്കൊണ്ട് കൂടുതൽ റിസ്ക്കെടുക്കുവാൻ അവസരമുള്ള കാലഘട്ടമാണിത്. ഓഹരി വിപണി അധിഷ്ഠിതമായ ഫണ്ടുകളും, വളർച്ച ശേഷിയുള്ള മേഖലകളെ അടിസ്ഥാനപ്പെടുത്തിയ ഫണ്ടുകളും നിങ്ങൾക്ക് നിക്ഷേപിക്കുവാനായി തിരഞ്ഞെടുക്കാവുന്നതാണ്. വിപണിയിൽ താൽക്കാലികമായ ഇടിവുകൾ ഉണ്ടായാൽ പോലും കാലക്രമത്തിൽ മികച്ച നേട്ടം നൽകുവാൻ ഇത്തരം ഫണ്ടുകൾക്ക് സാധിച്ചേക്കാം.

good-investor

നിങ്ങൾ നിങ്ങളുടെ നാൽപ്പതുകളിലോ അൻപതുകളിലോ ആണെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുമ്പോൾ ലാഭസാധ്യതയ്ക്കൊപ്പം സുരക്ഷിതത്വത്തിനും വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. ഓഹരി അധിഷ്ഠിതമായ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനോടൊപ്പം ഡെറ്റ് ഫണ്ടുകളും നിങ്ങളുടെ നിക്ഷേപത്തിന്റെ ഭാഗമാക്കുവാൻ ശ്രമിക്കുക. റിട്ടയർമെൻ്റ് അടുത്തു വരുമ്പോൾ ന്യായമായ വളർച്ചയ്ക്കൊപ്പം സുരക്ഷിതത്വവും ഉറപ്പുവരുത്തുവാൻ സന്തുലിതമായ സമീപനം അനിവാര്യമാണ്.

നിങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ റിട്ടയർമെന്റ് പ്രതീക്ഷിക്കുന്ന വ്യക്തിയാണെങ്കിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടത് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിനാണ്. ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളേയും ഉറപ്പുള്ള വരുമാനം നൽകുന്ന ഫണ്ടുകളേയുമാണ് ഈ അവസരത്തിൽ നിങ്ങൾ കൂടുതലായി പരിഗണിക്കേണ്ടത്. ഉറപ്പുള്ള വരുമാനത്തിനൊപ്പം നീക്കിയിരിപ്പുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് പ്രാധാന്യം നൽകുക. ഒരു വ്യക്തി തൻ്റെ യൗവ്വന കാലഘട്ടത്തിൽ നിന്ന് റിട്ടയർമെൻ്റ് കാലഘട്ടത്തിലേക്ക് എത്തിച്ചേരുമ്പോൾ റിസ്ക്കും ലാഭസാധ്യതയും നിലനിൽക്കുന്ന നിക്ഷേപ രീതിയേക്കാൾ നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

വരുമാനം

ഒരു വ്യക്തി നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ടും ആ വ്യക്തിയുടെ വരുമാനവും തമ്മിൽ തീർച്ചയായും ബന്ധം ഉണ്ടായിരിക്കും. ഉയർന്ന വരുമാനമുള്ള വ്യക്തികൾ കൂടുതൽ റിസ്ക്ക് നിലനിൽക്കുന്ന നിക്ഷേപങ്ങൾക്ക് തയ്യാറാവുകയും ഉയർന്ന നേട്ടം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

എന്നാൽ താരതമ്യേന കുറഞ്ഞ വരുമാനമുള്ള വ്യക്തികൾ റിസ്ക്ക് കുറവുള്ള നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുവാനാണ് താല്പര്യപ്പെടാറുള്ളത്. ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം നൽകുവാൻ കഴിയുന്ന ഇൻഡക്സ് ഫണ്ട് പോലെയുള്ളവയാണ് ഈ വിഭാഗത്തിൽ വരുന്ന വ്യക്തികൾക്ക് കൂടുതൽ അനുയോജ്യം. കൂടുതൽ റിസ്ക്ക് എടുക്കാതെ തന്നെ നിക്ഷേപം വളർത്തുക എന്നതാണ് ഇവിടെ ലക്ഷ്യം വെക്കുന്നത്.

വിദ്യാഭ്യാസവും, സാമ്പത്തിക സാക്ഷരതയും

ഒരു വ്യക്തിയുടെ നിക്ഷേപ താൽപര്യങ്ങളെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണ് സാമ്പത്തിക സാക്ഷരത. പണം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ ലാഭം മുന്നിൽ കണ്ട്ക്കൊണ്ട് എത്രത്തോളം റിസ്ക്കെടുക്കാൻ സാധിക്കും എന്ന തിരിച്ചറിവ് ഒരു വ്യക്തിയ്ക്കുണ്ടാകുന്നു. മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് അടിസ്ഥാനപരമായ വിവരങ്ങൾ മനസ്സിലാക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഫണ്ടുകൾ തിരഞ്ഞെടുക്കുവാൻ തീർച്ചയായും സാധിക്കും.

mutual-fund-investment

ഒരു മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ചെലവുകൾ എന്തെല്ലാമാണെന്നും ആ ചെലവുകൾ മ്യൂച്വൽ ഫണ്ട് കമ്പനികൾ എങ്ങനെയാണ് കണ്ടെത്തുന്നതെന്നും മനസ്സിലാക്കുവാൻ സാമ്പത്തികമായ അറിവുകൾ നിങ്ങളെ സഹായിക്കും. ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക മുന്നേറ്റങ്ങൾക്ക് സഹായിക്കുന്ന സ്മാർട്ടായ തീരുമാനങ്ങൾ എടുക്കുവാൻ മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട പ്രായോഗിക അറിവുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

വാസസ്ഥലം

നിങ്ങൾ എവിടെ താമസിക്കുന്നു എന്നതും നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകമാണ്. നിങ്ങൾ ഒരു നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ ധനകാര്യ സേവനങ്ങളും നിക്ഷേപവുമായി ബന്ധപ്പെട്ട അറിവുകളും നിങ്ങൾക്ക് കൂടുതൽ പ്രാപ്യമായിരിക്കും. വിപണിയിലെ വാർത്തകൾ, വിപണിയിലെ ട്രെൻഡുകൾ, വിദഗ്ധ ഉപദേശങ്ങൾ മുതലായ കാര്യങ്ങൾ നിങ്ങളിലേക്ക് വളരെ വേഗം എത്തിച്ചേരും.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ഒരു ഉൾപ്രദേശത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ അവിടെ ലഭ്യമായ ധനകാര്യ സേവനങ്ങൾ താരതമ്യേന കുറവായിരിക്കും. അത്തരം സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളായ ഗവൺമെൻ്റ് ബോണ്ട് ഫണ്ടുകൾ, ബാലൻസ്ഡ് ഫണ്ടുകൾ മുതലായവ ആയിരിക്കും നിങ്ങൾ തിരഞ്ഞെടുക്കുക. മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാകുവാനുള്ള സാഹചര്യം കുറവായതിനാൽ തന്നെ താരതമ്യേന റിസ്ക് കുറവുള്ള തിരഞ്ഞെടുപ്പുകൾ ആയിരിക്കും നിങ്ങൾ നടത്തുന്നത്.

വൈവാഹിക സ്ഥിതി

നിങ്ങളുടെ വൈവാഹിക സ്ഥിതിയും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകമാണ്. നിങ്ങൾ വിവാഹം കഴിക്കാത്ത ഒരു വ്യക്തിയാണെങ്കിൽ ഉയർന്ന നേട്ടം മുന്നിൽ കണ്ടുകൊണ്ട് കൂടുതൽ റിസ്ക്കെടുക്കുവാനുള്ള സാധ്യത കൂടുതലാണ്. 

marriage

എന്നാൽ വിവാഹം കഴിഞ്ഞ കുടുംബ ജീവിതം നയിക്കുന്ന വ്യക്തികൾ നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിന് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബം നിങ്ങൾക്കുണ്ടെങ്കിൽ നിക്ഷേപത്തിന്റെ സ്ഥിരതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുവാൻ നിങ്ങൾ തീർച്ചയായും ശ്രമിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെൻ്റ് ജീവിതം തുടങ്ങി ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ നിറവേറ്റുവാൻ സഹായകരമാകുന്ന ഫണ്ടുകൾക്കായിരിക്കും  ഈ വിഭാഗത്തിൽപ്പെടുന്നവർ പ്രാധാന്യം നൽകുന്നത്.

സംഗ്രഹം

വ്യക്തിപരമായ സവിശേഷതകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ സ്വാധീനിക്കുന്ന വളരെ ശക്തമായ ഘടകങ്ങളാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപ തന്ത്രങ്ങളെ എങ്ങനെയാണ് ഇത്തരം സവിശേഷതകൾ സ്വാധീനിക്കുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം. വ്യക്തിപരമായ സവിശേഷതകൾ പരിഗണിച്ചുകൊണ്ടാണ് വ്യത്യസ്ത വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്കായി മ്യൂച്വൽ ഫണ്ടുകൾ ചിട്ടപ്പെടുത്തുവാൻ ഫണ്ട് മാനേജർമാർ ശ്രമിക്കുന്നത്. ഇതിലൂടെ മാത്രമേ നിക്ഷേപർക്ക് അവരുടെ   ജീവിത സാഹചര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ചുള്ള നിക്ഷേപ സാധ്യതകൾ കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ്യൂച്വൽ ഫണ്ടിൽ നീണ്ട കാലയളവിൽ നിക്ഷേപം നടത്തി മികച്ച നേട്ടം നേടുന്ന വ്യക്തികൾ ആയിരുന്നാൽ പോലും…

ഗ്രോത്ത്, ഐ ഡി സി ഡബ്ലിയു റീഇൻവെസ്റ്റ്, ഏതാണ് മികച്ച നിക്ഷേപ രീതി

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ തീരുമാനിക്കുന്ന ഒരു വ്യക്തിക്ക് പലവിധത്തിലുള്ള നിക്ഷേപ അവസരങ്ങൾ വിപണിയിൽ നിന്ന് കണ്ടെത്തുവാൻ…

നിക്ഷേപത്തിൽ നിന്നും മികച്ച ആദായം ലഭിക്കുന്നതിൽ ഫണ്ട് മാനേജ്മെന്റിന്റെ പ്രാധാന്യം

നമ്മളെല്ലാവരും തന്നെ വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളാണ്. നമ്മുടേതായ പ്രവർത്തന മേഖലകളിൽ നമുക്കുള്ള വൈദഗ്ധ്യം മറ്റു മേഖലകളിൽ…

മ്യൂച്വൽ ഫണ്ടുകൾ ലാഭകരമാണോ?

കഴിയാവുന്നത്ര സ്വത്ത് സമ്പാദിക്കുവാനായി വ്യക്തികൾ പരക്കം പായുന്ന ലോകത്ത് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട…