മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനത്തിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. ഈ മാറ്റങ്ങൾക്ക് പിന്നിലുള്ള കാരണം വിപണി വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസരിച്ച് ചില ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനാലാണ്. മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനത്തെ വിപണിയിലെ വ്യത്യസ്ത ഘട്ടങ്ങൾ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം.

വിപണിയിലെ വ്യത്യസ്ത ഘട്ടങ്ങൾ

വിപണിയുമായി ബന്ധപ്പെട്ട് നാല് ഘട്ടങ്ങളാണ് നിലവിലുള്ളത്.

എക്സ്പാൻഷൻ/ വളർച്ചയുടെ ഘട്ടം

ഈ ഘട്ടത്തിൽ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലാണ്. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നു, വ്യക്തികൾ കൂടുതൽ പണം ചെലവഴിക്കുവാൻ തയ്യാറാകുന്നു, ബിസിനസ്സുകൾ കൂടുതൽ ലാഭം നൽകുന്നു എന്നിവയെല്ലാം ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്.

പീക്ക്/ ഉയർച്ച കൈവരിക്കുന്ന ഘട്ടം

വിപണി ഏറ്റവും ഉയർച്ച കൈവരിക്കുന്ന ഘട്ടമാണിത്, എന്നിരുന്നാലും ഈ ഘട്ടത്തിൽ വളർച്ചയുടെ തോത് കുറവായിരിക്കും. വിലക്കയറ്റവും, യാഥാർത്ഥ്യത്തെക്കാൾ ഉയർന്ന മൂല്യം വിപണിയിൽ അനുഭവപ്പെടുന്നതും ഈ ഘട്ടത്തിൽ നമുക്ക് കാണുവാൻ കഴിയും.

കോൺട്രാക്ഷൻ/ പിൻവാങ്ങൽ ഘട്ടം

credit-score

സമ്പദ് വ്യവസ്ഥയുടെ വളർച്ച ചുരുങ്ങുന്ന ഘട്ടമാണിത്. തൊഴിലില്ലായ്മ, ലാഭത്തിൽ ഉണ്ടാകുന്ന ഇടിവ്, കുറഞ്ഞ ചെലവഴിക്കൽ ശേഷി എന്നതെല്ലാമാണ് ഈ ഘട്ടത്തിന്റെ പ്രത്യേകതകൾ.

റിക്കവറി/ തിരിച്ചുവരവിൻ്റെ ഘട്ടം

സമ്പദ്‌വ്യവസ്ഥ വളർച്ച തിരിച്ചുപിടിക്കുന്ന ഘട്ടമാണിത്. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു, ബിസിനസ്സുകൾ വളർച്ചയുടെ പാതയിൽ എത്തിച്ചേരുന്നു, ആത്മവിശ്വാസത്തോടെ വ്യക്തികൾ പണം ചെലവഴിക്കുന്നു എന്നതെല്ലാം ഈ ഘട്ടത്തിൻ്റെ സവിശേഷതകളാണ്.

വിപണിയിലെ വ്യത്യസ്ത ഘട്ടങ്ങൾ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനത്തെ സ്വാധീനിക്കുന്ന രീതി.

എക്സ്പാൻഷൻ ഘട്ടം: മ്യൂച്വൽ ഫണ്ടുകൾ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ഘട്ടം

ഈ ഘട്ടത്തിൽ വിപണിയിൽ വർദ്ധിച്ച ആത്മവിശ്വാസം പ്രകടമായിരിക്കും. ഈ സാഹചര്യത്തിൽ ഉയർന്ന റിസ്ക്ക് ഉയർന്ന നേട്ടത്തിനുള്ള അവസരമായി മാറും. ഉയർന്ന വളർച്ചാ ശേഷിയുള്ള മേഖലകൾ അടിസ്ഥാനപ്പെടുത്തിയ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.

എക്സ്പാൻഷൻ ഘട്ടത്തിൽ ഇക്വിറ്റി അധിഷ്ഠിതമായ ഫണ്ടുകൾ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കും. കമ്പനികൾ കൂടുതൽ ലാഭം നേടുന്നതിനോടൊപ്പം ഓഹരികളുടെ വിലയിലും വർദ്ധനവ് ഉണ്ടാകും. ഇക്വിറ്റി ഫണ്ടുകൾക്കും, ഗ്രോത്ത് ഫണ്ടുകൾക്കും സാമ്പത്തിക വളർച്ചയുടെ ഗുണഫലം ലഭ്യമാകും.

good-investors

ന്യൂതന സാങ്കേതികവിദ്യാ സേവനങ്ങൾ നൽകുന്ന കമ്പനികൾ ഈ അവസരത്തിൽ കൂടുതൽ നേട്ടമുണ്ടാകും. സമ്പത്ത് വ്യവസ്ഥയുടെ വളർച്ച ചില മേഖലകൾക്ക് ഉണർവ് നൽകുന്നത് വഴി ആ മേഖല അടിസ്ഥാനപ്പെടുത്തിയ ഫണ്ടുകൾ പുതിയ ഉയരങ്ങൾ കീഴടക്കുവാനുള്ള സാധ്യത കൂടുതലാണ്.

ബോണ്ടുകൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്നതിനാൽ ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപമാർഗമായി തുടരും. ബോണ്ടുകളും, ഓഹരികളും ഉൾപ്പെടുന്ന ബാലൻസ്ഡ് ഫണ്ടുകൾക്ക് ഈ ഘട്ടത്തിൽ മികച്ച വളർച്ച കൈവരിക്കാനാകും.

പീക്ക് ഘട്ടം: ശ്രദ്ധയോടെ നിക്ഷേപിക്കേണ്ട സമയം

വിപണിയിൽ ഉണ്ടായേക്കാവുന്ന തിരിച്ചടികളിൽ നിന്നും സംരക്ഷണം നേടുവാൻ സുരക്ഷിതമായ നിക്ഷേപ സാധ്യതകളിലേക്ക് നീങ്ങുക. ഈ ഘട്ടത്തിൽ സാമ്പത്തിക വളർച്ചയുടെ വേഗത നഷ്ടപ്പെടുന്നു. പണപ്പെരുപ്പത്തിന്റെ വർദ്ധനവ് പലിശ നിരക്കിൽ പ്രകടമാകുന്നു. അതിനാൽ നിക്ഷേപകർ കൂടുതൽ ശ്രദ്ധാലുക്കളായി മാറുകയും സുരക്ഷിതമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. 

ഓഹരികളുടെ വിലയിൽ കാര്യമായ ഉയർച്ചയോ താഴ്ച്ചയോ സംഭവിക്കാത്ത ഘട്ടമാണിത്. ഉയർന്ന വളർച്ച ലക്ഷ്യം വയ്ക്കുന്ന ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളെ ഈ സാഹചര്യങ്ങൾ മോശമായി ബാധിക്കുന്നു. ഉയർന്ന റിസ്ക് നിലനിൽക്കുന്ന സാങ്കേതികവിദ്യ സേവനങ്ങൾ പോലെയുള്ള മേഖലകൾ പ്രതീക്ഷിക്കുന്നത്ര നേട്ടം നൽകാതിരിക്കുകയും ചെയ്യും.

കോൺട്രാക്ഷൻ ഘട്ടം: സുരക്ഷിതത്വത്തിന് പ്രാമുഖ്യം നൽകുന്ന ഫണ്ടുകളുടെ മികച്ച പ്രകടനം

സമ്പദ് വ്യവസ്ഥ തളർച്ച നേരിടുക, ഓഹരികളുടെ വിലയിടുക, വിപണിയുടെ സ്ഥിരത നഷ്ടപ്പെടുക മുതലായ കാര്യങ്ങളാണ് ഈ ഘട്ടത്തിൽ കാണുവാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ സുരക്ഷിതത്വത്തിനാണ് ഏറ്റവും പ്രാധാന്യം ലഭിക്കുക.

ആരോഗ്യ മേഖല, നിത്യജീവിതത്തിന് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഉൾപ്പെടുന്ന മേഖല മുതലായ മേഖലകൾ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുവാൻ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഏതൊരു സാഹചര്യത്തിലും മെഡിക്കൽ സേവനങ്ങളുടെ ആവശ്യകതയിൽ കുറവുണ്ടാകാത്തതിനാൽ ആ മേഖല അടിസ്ഥാനമാക്കിയ ഫണ്ടുകൾ ഏതൊരു അവസരത്തിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുവാൻ ഇടയുണ്ട്.

growth-or-idcw-which-is-better

ഗവൺമെൻ്റ് ബോണ്ടുകളിലും സ്ഥിരതയാർന്ന നേട്ടം നൽകുന്ന മറ്റ് സെക്യൂരിറ്റികളിലും ഈ ഘട്ടത്തിൽ നിക്ഷേപകർ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും. വിപണിയിൽ ഉണ്ടാകുന്ന ഇടിവുകൾ ഇത്തരം നിക്ഷേപ മാർഗങ്ങളെ സ്വാധീനിക്കുന്നില്ല എന്നതുതന്നെയാണ് അതിന് കാരണം.

ഓഹരികളെയും ബോണ്ടുകളെയും ഒരുപോലെ ഉൾപ്പെടുത്തി വൈവിധ്യവൽക്കരണത്തിന് പ്രാധാന്യം നൽകുന്ന ഫണ്ടുകളിൽ നഷ്ട സാധ്യത താരതമ്യേന കുറവായിരിക്കും. കാരണം ഓഹരി വിപണിയിൽ ഇടിവുണ്ടാകുന്ന സാഹചര്യങ്ങളിൽ പോലും ഫണ്ടിന്റെ മൂല്യം നിലനിർത്തുവാൻ ഉറപ്പുള്ള നേട്ടം നൽകുന്ന സെക്യൂരിറ്റികൾ സഹായകരമാകുന്നു. 

റിക്കവറി ഘട്ടം: ആത്മവിശ്വാസം തിരിച്ചുപിടിക്കുന്നു

സമ്പദ് വ്യവസ്ഥ വളർച്ച തിരിച്ചുപിടിക്കുന്ന ഘട്ടമാണിത്. ഈ സമയത്ത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിക്കുന്നു, ബിസിനസ്സുകൾ വളർച്ച കൈവരിക്കുന്നു, ധനകാര്യ വിപണി സ്ഥിരത നേടുന്നു.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ഓഹരി വിപണിയിൽ പുത്തൻ ഉണർവ്വ് ഉണ്ടാകുന്നതിനാൽ നിക്ഷേപകർക്ക് മികച്ച അവസരമായി ഈ ഘട്ടം മാറുന്നു. ഓഹരികളെയും ബോണ്ടുകളെയും ഒരുപോലെ ഉൾപ്പെടുത്തിയിരിക്കുന്ന ഫണ്ടുകൾക്ക് ഈ ഘട്ടത്തിൽ നേട്ടം ഉണ്ടാകുന്നു.

തിരിച്ചുവരവിന്റെ ഈ ഘട്ടത്തിൽ അന്താരാഷ്ട്ര വിപണിയിൽ തന്നെ ഉയർച്ചയുടെ സൂചനകൾ പ്രകടമായിരിക്കും. വിദേശ വിപണിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമ്പോൾ ആഭ്യന്തര വിപണിക്ക് അപ്പുറമുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുവാൻ നിക്ഷേപകർക്ക് സാധിക്കും.

സംഗ്രഹം

ഒരു നിക്ഷേപകൻ എന്ന നിലയിൽ സമ്പദ് വ്യവസ്ഥയിലെ വ്യത്യസ്ത സാഹചര്യങ്ങളോട് മ്യൂച്വൽ ഫണ്ടുകൾ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. നിങ്ങളുടെ നിക്ഷേപങ്ങൾ വിപണിയിലെ വ്യത്യസ്ത ഘട്ടങ്ങൾക്കനുസരിച്ച് ക്രമപ്പെടുത്തിയാൽ മാത്രമേ ഏതൊരു അവസരത്തിലും ശക്തമായ ഒരു പോർട്ട്ഫോളിയോ നിലനിർത്തുവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യുച്വൽ ഫണ്ടുകൾ ബാങ്ക് നിക്ഷേപത്തേക്കാൾ സുരക്ഷിതമാണോ

ടി.വി ചാനലുകളും പത്ര പരസ്യങ്ങളും ശ്രദ്ധിക്കുന്ന ഏതൊരു സാധാരണക്കാരനും സ്ഥിരമായി കാണുന്ന വാചകമാണ് മ്യുച്വൽ ഫണ്ടിലെ…

മ്യൂച്വൽ ഫണ്ടുകൾ ലാഭകരമാണോ?

കഴിയാവുന്നത്ര സ്വത്ത് സമ്പാദിക്കുവാനായി വ്യക്തികൾ പരക്കം പായുന്ന ലോകത്ത് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട…

ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ്

ഇന്ത്യയിലെ സാധാരണക്കാരായ നിരവധി വ്യക്തികളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപ മാർഗ്ഗമായി…

അനുയോജ്യമായ മ്യൂച്വൽ ഫണ്ട്  അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

ബാങ്കുകളിൽ പണം ഇടപാട് നടത്തുവാൻ വിവിധതരം അക്കൗണ്ടുകൾ ലഭ്യമായത് പോലെ മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകൾ നടത്തുവാനും…