creating-mutual-fund-account

Sharing is caring!

Kashly യുടെ ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം വഴി മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ആരംഭിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Kashly യെ കുറിച്ച് കൂടുതൽ അറിയാം

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ധാരണ നേടുവാനും നിങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ സാധ്യതകൾ കണ്ടെത്തുവാനും നിങ്ങളെ സഹായിക്കുന്ന ഒരു ഡിജിറ്റൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമാണ് Kashly. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ അഥവാ എ എം എഫ് ഐ യിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സർട്ടിഫൈഡ് ആയിട്ടുള്ള മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ ആണ് Kashly.

Kashly യിൽ എങ്ങനെയാണ് ഒരു മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ആരംഭിക്കുന്നത്

ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് https://kashly.in/ എന്ന Kashly യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക എന്നതാണ്. വെബ്സൈറ്റിലെ ഗെറ്റ് ഫ്രീ അക്കൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

നിങ്ങളുടെ ഇ മെയിൽ ഐഡി നൽകി രജിസ്റ്റർ ചെയ്യുക. നിങ്ങൾ നൽകിയ ഇ മെയിൽ ഐഡിയിൽ വേരിഫിക്കേഷനുള്ള ലിങ്ക് ലഭ്യമാകുന്നതാണ്. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപ് ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് വേരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം.

ഘട്ടം ഒന്ന്

ആദ്യത്തെ ഘട്ടത്തിൽ നിങ്ങൾ എൻ ആർ ഓ, എൻ ആർ  ഇ, രാജ്യത്തെ സ്ഥിരതാമസക്കാർ തുടങ്ങി ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന് രേഖപ്പെടുത്തുക. ശേഷം നിങ്ങളുടെ നികുതി ബാധ്യതയെ സംബന്ധിക്കുന്ന വിവരങ്ങളാണ് നൽകേണ്ടത്. ശേഷം വാട്സാപ്പിലൂടെ നിങ്ങളെ ബന്ധപ്പെടുവാൻ കഴിയുന്ന മൊബൈൽ നമ്പർ രാജ്യത്തിന്റെ കോഡ് ഉൾപ്പെടെ നൽകി രേഖപ്പെടുത്തുക.

ഘട്ടം രണ്ട്

രണ്ടാമത്തെ ഘട്ടത്തിൽ നിങ്ങളുടെ മുഴുവൻ പേര്, പാൻ, ഫോൺ നമ്പർ ഇ മെയിൽ ഐഡി മുതലായ വിവരങ്ങളാണ് നൽകേണ്ടത്. ശേഷം കെ വൈ സി പൂർത്തിയാക്കുവാനുള്ള വിവരങ്ങൾ ശരിയായി രേഖപ്പെടുത്തുക.

ഘട്ടം മൂന്ന്

ഈ ഘട്ടത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നൽകേണ്ടത്. ഏതു വിധത്തിലുള്ള അക്കൗണ്ട് ആണ്, അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ്, എം ഐ സി ആർ കോഡ് തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക. നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുവാൻ ഈ വിവരങ്ങൾ അനിവാര്യമാണ്.

ഘട്ടം 4

അടുത്ത ഘട്ടത്തിൽ നോമിനിയുടെ വിവരങ്ങൾ നൽകുക. സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബിയുടെ നിർദേശ പ്രകാരം നോമിനേഷൻ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ നിക്ഷേപം നോമിനിയുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യുവാൻ ഈ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരക്കണം. നിങ്ങളുടെ ആഗ്രഹപ്രകാരം പരമാവധി മൂന്ന് നോമിനികളെ വരെ നിർദ്ദേശിക്കാവുന്നതാണ്.

ഘട്ടം 5

ഈ ഘട്ടത്തിൽ കെ വൈ സി പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപ്‌ലോഡ് ചെയ്യുന്നതിന് മുൻപായി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കുക. അപ്‌ലോഡ് ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം ബന്ധപ്പെട്ട രേഖകൾ ഡിവൈസിൽ നിന്നും തിരഞ്ഞെടുക്കുക.

നിക്ഷേപകന്റെ വ്യക്തി വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്തുവാനും തട്ടിപ്പുകൾ തടയാനും കെ വൈ സി പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ധനകാര്യ ഇടപാടുകളുടെ വിശ്വാസ്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതാണ് കെ വൈ സി പരിശോധനയുടെ യാഥാർത്ഥ്യ ലക്ഷ്യം.

നിങ്ങൾക്ക് സി കെ വൈ സി ഉണ്ടെങ്കിൽ അതായത് നിങ്ങളുടെ രേഖകൾ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ വിവരങ്ങൾ ഓട്ടോമാറ്റിക്കായി ലഭ്യമാകുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ പാൻ കാർഡും ബാങ്ക് സ്റ്റേറ്റ്മെന്റും അപ്‌ലോഡ് ചെയ്താൽ മതിയാകും.

നിങ്ങൾ അപ്‌ലോഡ് ചെയ്ത രേഖകൾ എല്ലാം കൃത്യമാണെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തുക. അതിനുശേഷം വേരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനായി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. വേരിഫിക്കേഷൻ പൂർത്തിയായതിന്റെ കൺഫർമേഷൻ Kashly യുടെ ഭാഗത്തു നിന്ന് ലഭ്യമായതിനു ശേഷം Kashly യിലൂടെ നിക്ഷേപിക്കുവാൻ തുടങ്ങാവുന്നതാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

സംഗ്രഹം

Kashly വഴി നിങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ ലാഭം നേടുന്നതിൽ ഉപരിയായി നിങ്ങളുടെ ഭാവി ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. വളരെ അനായാസം കൈകാര്യം ചെയ്യാവുന്ന Kashly യുടെ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമും വിദഗ്ധ ഉപദേശവും ഉപയോഗപ്പെടുത്തുന്നത് വഴി സാമ്പത്തിക ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാനുള്ള സ്മാർട്ടായ നീക്കമാണ് നിങ്ങൾ നടത്തുന്നത്. നിങ്ങളുടേയും നിങ്ങളുടെ കുടുംബത്തിന്റെയും ശോഭനമായ ഭാവിക്കുവേണ്ടിയുള്ള ചുവടുവെപ്പാണ് ഓരോ നിക്ഷേപവും എന്നോർക്കുക. നിങ്ങളുടെ സാമ്പത്തിക ഉയർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ പാത തന്നെ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ പ്രയാണത്തിന് ശക്തി പകരുവാൻ Kashly ക്ക് തീർച്ചയായും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് തുടക്കക്കാരായ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട 5 വസ്തുതകൾ

നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാക്കി മാറ്റുവാൻ വഴിയൊരുക്കുന്ന നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. നിങ്ങളുടെ അഭിലാഷങ്ങളെ എത്തിപ്പിടിക്കാനുള്ള മാന്ത്രികത…

എസ് ഐ പിയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്

പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്.…

വ്യക്തികളെ സാമ്പത്തിക സാക്ഷരതയുള്ളവരായി മാറ്റുന്നതിൽ മ്യൂച്വൽ ഫണ്ടുകൾ വഹിക്കുന്ന പങ്ക്

വളരെ വേഗത്തിൽ മുന്നോട്ട് സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ലോകത്തിൻ്റെ വേഗതയ്ക്കൊപ്പം മുന്നേറണമെങ്കിൽ സാമ്പത്തിക സാക്ഷരത കൈവരിക്കുക എന്നത് വളരെ…

മ്യൂച്വൽ ഫണ്ടുകളുടെ സഹായത്തോടെ പണപ്പെരുപ്പത്തെ തരണം ചെയ്യുന്നത് എങ്ങനെയാണ്

കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണത്തിന്റെ മൂല്യം പണപ്പെരുപ്പത്താൽ നാൾക്കുനാൾ കുറഞ്ഞുവരുന്ന സാഹചര്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്നവരാണ് സാധാരണക്കാരായ…