കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണത്തിന്റെ മൂല്യം പണപ്പെരുപ്പത്താൽ നാൾക്കുനാൾ കുറഞ്ഞുവരുന്ന സാഹചര്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്നവരാണ് സാധാരണക്കാരായ വ്യക്തികൾ. വരുമാനത്തിലോ നീക്കിയിരിപ്പിലോ കാര്യമായ വർദ്ധനവ് ഉണ്ടാകാതെ സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ചെലവഴിക്കേണ്ട പണത്തിലുണ്ടാകുന്ന വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന കാര്യമാണ്.
ഒരു സമ്പദ് വ്യവസ്ഥയിൽ നിശ്ചിത കാലയളവിൽ സംഭവിക്കുന്ന വിലക്കയറ്റത്തെയാണ് പണപ്പെരുപ്പം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. വ്യക്തികളുടെ വാങ്ങൽ ശേഷിയെ കുറയ്ക്കുന്നതിനോടൊപ്പം തന്നെ അവരുടെ നീക്കിയിരിപ്പിന്റെ മൂല്യം കുറയുവാനും പണപ്പെരുപ്പം കാരണമാകുന്നു.

എന്നാൽ പണപ്പെരുപ്പത്തിന്റെ നിരക്കിനെ തരണം ചെയ്യുവാനും കൈവശമുള്ള പണം വളർത്തിയെടുക്കാനും ചില മാർഗ്ഗങ്ങൾ നമുക്ക് ലഭ്യമാണ്. പണപ്പെരുപ്പത്തെ കവച്ചു വയ്ക്കുന്ന രീതിയിൽ മികച്ച നേട്ടം നൽകുവാൻ സാധിക്കുന്ന ശക്തമായ ഉപകരണമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ.
പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി മ്യൂച്വൽ ഫണ്ടുകൾ പല രീതിയിൽ നമ്മെ സഹായിക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ട് കൃത്യമായി ഉപയോഗപ്പെടുത്തുക വഴി സാമ്പത്തിക പുരോഗതി കൈവരിക്കാൻ ഏതൊരു സാധാരണക്കാരനും സാധിക്കുന്നതാണ്.
പണപ്പെരുപ്പത്തിന്റെ നിരക്കിനേക്കാൾ ഉയർന്ന നേട്ടം നൽകാനാകുന്ന വ്യത്യസ്ത തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ പരിചയപ്പെടാം.
ഇക്വിറ്റി ഫണ്ടുകൾ
വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരിയിൽ പണം നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകൾ. മുൻകാലങ്ങളിലെ പ്രകടനങ്ങൾ പരിഗണിച്ചാൽ ഇത്തരം ഫണ്ടുകൾക്ക് പണപ്പെരുപ്പത്തിന്റെ നിരക്കിനേക്കാൾ കൂടുതൽ നേട്ടം നിക്ഷേപകർക്ക് നൽകുവാൻ സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പണപരുപ്പ നിരക്കിനേക്കാൾ നേട്ടം നൽകുവാൻ സാധിക്കുന്നതിനോടൊപ്പം തന്നെ ദീർഘകാല അടിസ്ഥാനത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കുവാൻ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം സഹായിക്കുന്നു.
ഇൻഫ്ലേഷൻ ലിങ്ക്ഡ് ബോണ്ട് ഫണ്ടുകൾ
തെറ്റില്ലാത്ത നേട്ടം ഉറപ്പ് നൽകുന്ന സെക്യൂരിറ്റികളിലാണ് ഇവിടെ പണം നിക്ഷേപിക്കുന്നത്. നിശ്ചിതമായ നേട്ടമാണ് ലഭിക്കുന്നതെങ്കിലും അതിന്റെ നിരക്ക് പണപെരുപ്പത്തിന്റെ നിരക്കിനേക്കാൾ അധികമായിരിക്കും. പണപ്പെരുപ്പത്തിന്റെ നിരക്ക് ഉയരുന്ന സാഹചര്യമുണ്ടായാൽ ഇത്തരം ഫണ്ടുകളുടെ മൂല്യം ഉയരുന്ന രീതിയിലാണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുക വഴി നമ്മുടെ കൈവശമുള്ള പണത്തിന്റെ മൂല്യം കുറയാതെ നിലനിർത്തുവാൻ നമുക്ക് സാധിക്കുന്നു.
കമ്മോഡിറ്റി ഫണ്ടുകൾ

സ്വർണ്ണം, ക്രൂഡ് ഓയിൽ മുതലായ വസ്തുക്കളിലാണ് ഇവിടെ നിക്ഷേപം നടത്തുന്നത്. സമ്പദ് വ്യവസ്ഥയിൽ പണംപ്പെരുപ്പം സംഭവിക്കുന്നതനുസരിച്ച് ഇത്തരം വസ്തുക്കളുടെ വിലയിലും വർദ്ധനവുണ്ടാകും. അതിനാൽ തന്നെ പണപ്പെരുത്തിൽ നിന്ന് നമ്മുടെ നീക്കിയിരുപ്പുകൾ സംരക്ഷിക്കാൻ കമോഡിറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ
ഇത്തരം ഫണ്ടുകളിൽ നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന പണം കൊമേഴ്ഷ്യൽ വസ്തുവകകളിലും റെസിഡൻഷ്യൽ വസ്തുവകകളിലുമായി നിക്ഷേപിക്കപ്പെടുന്നു. റിയൽ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യത്തിൽ കാലാന്തരത്തിൽ ഉണ്ടാവുന്ന വർദ്ധനവാണ് ഇവിടെ നിക്ഷേപത്തിന്റെ മൂല്യം ഇടിയുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നത്. സ്ഥിരതയുള്ള വരുമാനം നൽകുന്നതിനോടൊപ്പം തന്നെ ദീർഘകാല അടിസ്ഥാനത്തിൽ മൂലധന വളർച്ചയ്ക്കും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ സഹായിക്കുന്നു.

പണപ്പെരുപ്പം എന്ന യാഥാർത്ഥ്യത്തെ തരണം ചെയ്തുകൊണ്ട് സാമ്പത്തിക ലക്ഷ്യങ്ങൾ നേടുവാനായി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകന് നൽകുന്നത് ഏറ്റവും മികച്ച അവസരമാണ്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാനുള്ള തീരുമാനമെടുക്കുന്നതിനു മുൻപ് നിങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനായി ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
നിക്ഷേപം നടത്തുവാനായി ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം കൈക്കൊള്ളുന്നത് വഴി സാമ്പത്തിക വിജയം കൈവരിക്കുവാൻ നിക്ഷേപകർക്ക് സാധിക്കുന്നു. അതിനാൽ തന്നെ നിങ്ങൾ ഇതുവരെ നിക്ഷേപം നടത്താത്ത വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കുവാനുളള ഏറ്റവും ശരിയായ സമയം ഇന്ന് തന്നെയാണ്.