വ്യത്യസ്ത തരത്തിലുള്ള ആസ്തികളിൽ ഒരേ സമയം നിക്ഷേപിച്ചുകൊണ്ട് വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താല്പര്യമുള്ള നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. നിങ്ങൾ നിങ്ങളുടെ കൈവശമുള്ള പണം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ തീരുമാനിക്കുമ്പോൾ തീർച്ചയായും പരിഗണിച്ചിരിക്കേണ്ട ഒരു ഘടകമാണ് എക്സ്പെൻസ് റേഷ്യോ എന്നത്.
എന്താണ് എക്സ്പെൻസ് റേഷ്യോ
ഒരു മ്യൂച്വൽ ഫണ്ടിന്റെ ആകെ ആസ്തിയുടെ ഒരു നിശ്ചിത ശതമാനം തുക ആ ഫണ്ട് കൈകാര്യം ചെയ്യുവാനായി ഉപയോഗിക്കുന്നുണ്ട്. ഫണ്ട് കൈകാര്യം ചെയ്യുവാനായി ഉപയോഗിക്കുന്ന തുകയെ ഫണ്ടിന്റെ ആകെ ആസ്തിയുടെ നിശ്ചിത ശതമാനമായി രേഖപ്പെടുത്തുന്നതിനെയാണ് എക്സ്പെൻസ് റേഷ്യോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിക്ഷേപങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനാണ് ഈ തുക ഉപയോഗിക്കപ്പെടുന്നത്.

ഉദാഹരണത്തിന് ഒരു മ്യൂച്വൽ ഫണ്ടിന്റെ എക്സ്പെൻസ് റേഷ്യോ എന്നത് ഒരു ശതമാനം ആണെന്ന് കരുതുക, ഇവിടെ ആ ഫണ്ടിന്റെ ആകെ ആസ്തിയുടെ മൂല്യത്തിന്റെ ഒരു ശതമാനമാണ് ആ ഫണ്ടിന്റെ നടത്തിപ്പ് ചെലവുകൾക്കായി ഉപയോഗിക്കപ്പെടുന്നത്.
നിക്ഷേപിക്കുവാനായി ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ എക്സ്പെൻസ് റേഷ്യോ കൂടി പരിഗണിക്കേണ്ടത് അനിവാര്യമാണ്. കാരണം നീണ്ടകാലയളവിൽ മ്യൂച്വൽ ഫണ്ടിൽ നിന്നും ലഭിക്കുന്ന നേട്ടത്തിനെ എക്സ്പെൻസ് റേഷ്യോ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്.
കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുള്ള ഫണ്ടുകളിൽ നിന്ന് ലഭിക്കുന്ന നേട്ടത്തിന്റെ കൂടുതൽ ശതമാനവും നിക്ഷേപകരുടെ കൈകളിൽ എത്തുന്നു. ഇതിനോടൊപ്പം തന്നെ മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കുമ്പോൾ കണക്കിലെടുക്കേണ്ട ഘടകങ്ങളാണ് മ്യൂച്വൽ ഫണ്ട് പിന്തുടരുന്ന നിക്ഷേപ തന്ത്രങ്ങൾ, കഴിഞ്ഞ കാലത്തെ ഫണ്ടിന്റെ പ്രകടനം, ഫണ്ടുമായി ബന്ധപ്പെട്ട റിസ്ക് എന്നിവ.
എക്സ്പെൻസ് റേഷ്യോ നിക്ഷേപത്തിൽ നിന്നുള്ള നേട്ടത്തെ എങ്ങനെയാണ് ബാധിക്കുന്നത്
നിങ്ങൾ നടത്തിയ നിക്ഷേപത്തിൽ നിന്നും എത്രത്തോളം നേട്ടം നിങ്ങൾക്ക് നേടാനാകും എന്നത് എക്സ്പെൻസ് റേഷ്യോ എന്ന ഘടകവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് ലഭിക്കാവുന്ന ആകെയുള്ള നേട്ടത്തെ കാര്യമായി കുറയ്ക്കുവാൻ ഉയർന്ന എക്സ്പെൻസ് റേഷ്യോ കാരണമാകുന്നു.

എക്സ്പെൻസ് റേഷ്യോ വളരെ കൂടുതലാണെങ്കിൽ നിങ്ങളുടെ ലാഭത്തിൽ കാര്യമായ ഇടിവ് സംഭവിക്കുന്നു. നിക്ഷേപത്തിൽ നിന്നും കഴിയാവുന്നത്ര നേട്ടം നേടുന്നു എന്ന് ഉറപ്പുവരുത്തുവാൻ എക്സ്പെൻസ് റേഷ്യോ ഒരു പരിധിയിൽ കൂടുതൽ ആകാതിരിക്കാൻ ശ്രദ്ധിക്കണം.
ഉദാഹരണത്തിന് 10 ശതമാനം വാർഷിക നേട്ടം നൽകുന്ന രണ്ട് മ്യൂച്വൽ ഫണ്ടുകളുടെ എക്സ്പെൻസ് റേഷ്യോ യഥാക്രമം 1 ശതമാനം 2 ശതമാനമാണെന്ന് കരുതുക. ഇവിടെ മ്യൂച്വൽ ഫണ്ടിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ശതമാനം ഒന്നാണെങ്കിലും എക്സ്പെൻസ് റേഷ്യോ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ആദ്യത്തെ ഫണ്ടിൽ നിന്നാണ് കൂടുതൽ നേട്ടം ലഭിക്കുന്നത്. രണ്ടാമത്തെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ കൂടുതൽ തുക ഫീസായി നൽകേണ്ടി വരുന്നു.
കോമ്പൗണ്ടിംഗിന്റെ സ്വാധീനം
നിങ്ങൾ നിക്ഷേപം നടത്തുന്ന സമയം കൂടുന്തോറും എക്സ്പെൻസ് റേഷ്യോ നിങ്ങളുടെ നിക്ഷേപത്തിന്റെ നേട്ടത്തെ സ്വാധീനിക്കുന്നതിന്റെ തോത് വർദ്ധിക്കപ്പെടും. ഇങ്ങനെ സംഭവിക്കുന്നത് കോമ്പൗണ്ടിംഗിന്റെ സ്വാധീനം മൂലമാണ്. നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തെ കൂടുതൽ ലാഭത്തിനായി പുനർനിക്ഷേപം ചെയ്യുന്നതിനെയാണ് കോമ്പൗണ്ടിംഗ് എന്ന് പറയുന്നത്.

അതായത് എത്രകാലമധികം നിങ്ങൾ നിക്ഷേപം തുടരുന്നുവോ അത്രയുമധികം സ്വാധീനം കോമ്പൗണ്ടിംഗ് പ്രക്രിയ നിങ്ങളുടെ നിക്ഷേപത്തിൽ ചെലുത്തുന്നു. നീണ്ടകാലയളവിലേക്ക് നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ ആകെയുള്ള നേട്ടത്തെ എക്സ്പെൻസ് റേഷ്യോ കാര്യമായി ബാധിക്കും.
ഉദാഹരണത്തിന് നിങ്ങൾ 10000 രൂപ 10 ശതമാനം നേട്ടവും 1 ശതമാനം എക്സ്പെൻസ് റേഷ്യോ നിരക്കുമുള്ള ഒരു മ്യൂച്വൽ ഫണ്ടിൽ 20 വർഷത്തേക്ക് നിക്ഷേപിച്ചു എന്ന് കരുതുക. 20 വർഷത്തിനു ശേഷം നിങ്ങൾക്ക് ലഭിക്കുന്ന തുക 67275 ആണ്. എന്നാൽ നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ എക്സ്പെൻസ് റേഷ്യോ 2 ശതമാനമാണെങ്കിൽ അവിടെ നിങ്ങൾക്ക് ലഭിക്കുന്ന തുക 56918 ആണ്. അതായത് ഇവിടെയുണ്ടാകുന്ന വ്യത്യാസം 10357 രൂപയാണ്.
കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുള്ള മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്നും കഴിയാവുന്നത്ര നേട്ടം നേടുക എന്ന ലക്ഷ്യമാണ് നിങ്ങൾക്കുള്ളതെങ്കിൽ താരതമ്യേന കുറഞ്ഞ ഫീസിടാക്കുന്ന മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക. ഫണ്ടുമായി ബന്ധപ്പെട്ട രേഖകളിൽ നിന്നും എക്സ്പെൻസ് റേഷ്യോ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വ്യത്യസ്ത മ്യൂച്വൽ ഫണ്ടുകൾ തമ്മിൽ താരതമ്യം ചെയ്ത് കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുള്ള ഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്.

ഇതു കൂടാതെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം, നിങ്ങൾക്ക് കൈക്കൊള്ളാനാകുന്ന റിസ്ക്, നിക്ഷേപ ലക്ഷ്യങ്ങൾ, ഫണ്ട് ഹൗസ് തുടങ്ങിയ മറ്റു ഘടകങ്ങളും കൂടി പരിഗണിച്ച് വേണം ഫണ്ട് തെരഞ്ഞെടുക്കുവാൻ. എല്ലാ ഘടകങ്ങളും കൃത്യമായി വിലയിരുത്തി തീരുമാനമെടുത്താൽ മാത്രമേ ഏറ്റവും മികച്ച മ്യൂച്വൽ ഫണ്ടിൽ എത്തിച്ചേരാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുമ്പോൾ പരിഗണിക്കേണ്ട പ്രധാനപ്പെട്ട ഒരു ഘടകമാണ് എക്സ്പെൻസ് റേഷ്യോ. നിങ്ങളുടെ നിക്ഷേപത്തിൽ നിന്നുള്ള നേട്ടത്തെ ബാധിക്കാത്ത തരത്തിലുള്ള എക്സ്പെൻസ് റേഷ്യോ ആണ് മ്യൂച്വൽ ഫണ്ടിനുള്ളതെന്ന് ഉറപ്പുവരുത്തുക. കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുള്ള മികച്ച നേട്ടം നൽകുന്ന ഫണ്ടുകൾ കൃത്യമായി കൈകാര്യം ചെയ്യപ്പെടുന്നവയാണ്, അത്തരം ഫണ്ടുകളിൽ നിന്ന് തീർച്ചയായും മികച്ച ലാഭം നേടുവാൻ നിങ്ങൾക്ക് സാധിക്കും.