artificial-intelligence

Sharing is caring!

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി പല വ്യവസായങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ധനകാര്യ മേഖലയിൽ പ്രത്യേകിച്ച് മ്യൂച്വൽ ഫണ്ട് മാനേജ്മെൻ്റിൽ കാര്യമായ വളർച്ച നേടുവാൻ എ ഐ സാങ്കേതികവിദ്യ കാരണമായിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ കടന്നുവരവോടെ മ്യൂച്വൽ ഫണ്ട് മാനേജ്മെന്റിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാം.

അൽഗോറിതമിക് ട്രേഡിംഗ്, പോർട്ട്ഫോളിയോ ഒപ്ടിമൈസേഷൻ

കൂടുതൽ ഡേറ്റ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രോസസ്സിംഗ് ചെയ്തുകൊണ്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗതയും കൃത്യതയുമുള്ള ട്രേഡിംഗ് നടത്തുവാൻ സാധിക്കുന്നതാണ്. വിപണിയിലെ ട്രെൻഡ് പ്രവചിക്കുവാൻ, മികച്ച നിക്ഷേപ അവസരങ്ങൾ കണ്ടെത്തുവാൻ, കൂടുതൽ നേട്ടം നേടുവാൻ തുടങ്ങി പല കാര്യങ്ങൾക്കും മെഷീൻ ലേർണിംഗ് ഉപയോഗപ്പെടുത്തുന്നു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മ്യൂച്വൽ ഫണ്ട് മാനേജർമാർക്ക് മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാനും തെറ്റുകൾ ഒഴിവാക്കുവാനും പരമാവധി നേട്ടം ലഭ്യമാകുന്ന രീതിയിൽ ഫണ്ട് കൈകാര്യം ചെയ്യുവാനും സാധിക്കുന്നു.

പ്രെഡിക്റ്റീവ് അനലിറ്റിക്സ്, മാർക്കറ്റ് ഫോർകാസ്റ്റിംഗ്

വിപണിയെ കുറിച്ച് പ്രവചിക്കാനായി നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത് പ്രെഡിക്റ്റീവ് അനലിറ്റിക്സ് എന്ന രീതിയാണ്. മുൻകാലങ്ങളിലെ ഡേറ്റ, സാമ്പത്തിക സാഹചര്യങ്ങൾ, വിപണിയിൽ നിലനിൽക്കുന്ന പ്രതീക്ഷകൾ ഇവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പ്രെഡിക്റ്റീവ് അനലിറ്റിക്സ് നടത്തുന്നത്. വിപണിയിലെ മാറ്റങ്ങൾ മുൻകൂട്ടി കാണുവാനും നിക്ഷേപങ്ങൾ ക്രമീകരിക്കുവാനും ഈ രീതി ഫണ്ട് മാനേജർമാരെ സഹായിക്കുന്നു. ഉദാഹരണത്തിന് വിപണിയിലെ ചെറിയ സൂചനകൾ പോലും വിലയിരുത്തി എ ഐ സംവിധാനങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾക്ക് അനുസരിച്ച് പോർട്ട്ഫോളിയോ കൈകാര്യം ചെയ്താൽ വിപണിയിൽ ഇടിവുണ്ടാകുമ്പോഴുള്ള നഷ്ടത്തിന്റെ തോത് കുറയ്ക്കുവാൻ ഫണ്ട് മാനേജർമാർക്ക് സാധിക്കും.

തട്ടിപ്പുകൾ കണ്ടെത്തുവാനും തടയുവാനും

using-technology-in-investment

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വളരെ എളുപ്പത്തിൽ തട്ടിപ്പുകൾ കണ്ടെത്തുവാൻ സാധിക്കും. ഇടപാടുകളെ സംബന്ധിച്ച ഡേറ്റയിൽ ഏതെങ്കിലും അസാധാരണമായ രീതി ദൃശ്യമാകുമ്പോൾ തന്നെ മെഷീൻ ലേണിംഗിൻ്റെ സഹായത്തോടെ അത് കണ്ടെത്തുവാനും ബന്ധപ്പെട്ടവരെ അറിയിക്കുവാനും അവസരമുണ്ട്. ഇതിലൂടെ മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ആസ്തികളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കുവാനും അതുവഴി നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുവാനുമാകും. തട്ടിപ്പുകൾ നടക്കുന്ന മാത്രയിൽ തന്നെ അത് കണ്ടെത്തി പരിഹരിക്കുവാനുള്ള ശേഷി നിർമ്മിത ബുദ്ധിയുടെ സഹായത്താൽ വികസിപ്പിക്കാനാകും.

ഓരോ വ്യക്തിക്കും അനുയോജ്യമായ നിക്ഷേപ ഉപദേശങ്ങൾ നൽകുന്നു

ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ട് ഏറ്റവും അനുയോജ്യമായ നിർദ്ദേശങ്ങൾ നൽകുവാൻ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്ക് എടുക്കുവാനുള്ള ശേഷി, മുൻകാലങ്ങളിലെ നിക്ഷേപങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തി മികച്ച നിക്ഷേപ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് എ ഐ ചെയ്യുന്നത്. വ്യക്തി കേന്ദ്രീകൃതമായ ഈ സമീപനം നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനോടൊപ്പം ഫണ്ട് മാനേജർമാരുടെ വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു.

ചാറ്റ് ബോട്ട്, വെർച്വൽ അസിസ്റ്റൻറ് മുതലായവ

എ ഐ അധിഷ്ഠിതമായ ചാറ്റ് ബോട്ടുകളും വെർച്വൽ അസിസ്റ്റൻറ് സർവ്വീസുകളും മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ഉപഭോക്തൃ സേവനങ്ങളിൽ കാര്യമായ പുരോഗതി സൃഷ്ടിച്ചിട്ടുണ്ട്. നിക്ഷേപകരുടെ സംശയത്തിന് ഞൊടിയിടയിൽ ഉത്തരം നൽകുന്നു, അക്കൗണ്ട് കൈകാര്യം ചെയ്യുവാൻ സഹായിക്കുന്നു, ഇടപാടുകൾ നടത്തുവാനുള്ള മാർഗനിർദേശങ്ങൾ നൽകുന്നു തുടങ്ങി ഇത്തരം ചാറ്റ് ബോട്ടുകൾ പലവിധ സേവനങ്ങൾ നൽകുന്നുണ്ട്.  തുടർച്ചയായി ആവർത്തിക്കപ്പെടുന്നതും സമയം ആവശ്യമുള്ളതുമായ പല ജോലികളും നിർമ്മിത ബുദ്ധിയുടെ സഹായത്താൽ നടപ്പിലാക്കുന്നത് കൊണ്ട് മ്യൂച്വൽ ഫണ്ട് അഡ്വൈസർമാർക്ക് അവരുടെ സമയം നിക്ഷേപകർക്ക് വേണ്ടി ഗുണപരമായി ഉപയോഗിക്കുവാൻ സാധിക്കുന്നു.

നിബന്ധനകളും ഉപാധികളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ

പലതരം നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് മ്യൂച്വൽ ഫണ്ട് പ്രവർത്തിക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്താൽ ഓട്ടോമാറ്റിക്കായി നിരീക്ഷണം നടത്തുക വഴി മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട നിബന്ധനകളും ഉപാധികളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനാകും. നിബന്ധനകളിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഈ മാറ്റങ്ങൾ എങ്ങനെയാണ് ഫണ്ടുകളെ ബാധിക്കുന്നതെന്നും ഫണ്ടുകൾ പുതുക്കിയ നിബന്ധനകൾ പിന്തുടരുന്നുണ്ടെന്നും മെഷീൻ ലേണിംഗിന്റെ സഹായത്തോടെ കണ്ടെത്താനാകും. നിയമലംഘനങ്ങളും പിഴവുകളും ഒഴിവാക്കുവാൻ ഈ മേൽനോട്ടം സഹായകരമാകുന്നു.

ബിഗ് ഡാറ്റയുടെ ഉപയോഗം

ബിഗ് ഡാറ്റ എന്നറിയപ്പെടുന്ന വളരെ വലിയ അളവിലുള്ള ഡേറ്റ കൈകാര്യം ചെയ്യുവാനും വിലയിരുത്തുവാനും നിർമത ബുദ്ധിക്ക് സാധിക്കും. ഫൈനാൻഷ്യൽ റിപ്പോർട്ടുകൾ, വിപണിയുമായി ബന്ധപ്പെട്ട വാർത്തകൾ, സോഷ്യൽ മീഡിയ, സാമ്പത്തിക കാര്യങ്ങൾ തുടങ്ങിയ വിവരങ്ങളുടേയും വാർത്തകളുടേയും സാഗരത്തിൽ നിന്ന് ആവശ്യമുള്ളവ കണ്ടെത്തുവാൻ ഫണ്ട് മാനേജർമാർക്ക് എ ഐ ഉപയോഗപ്പെടുത്താവുന്നതാണ്. 

എ ഐയുടെ സഹായത്തോടെ ലഭ്യമായ വിവരങ്ങളെ സമഗ്രമായി വിലയിരുത്തുന്നതിലൂടെ വിപണിയിലെ ട്രെൻഡുകളും നിക്ഷേപകരുടെ താൽപര്യങ്ങളും നിക്ഷേപ അവസരങ്ങളും മനസ്സിലാക്കുവാൻ സാധിക്കുന്നു.

വിപണിയിലെ സാഹചര്യം മനസ്സിലാക്കുവാൻ

സോഷ്യൽ മീഡിയ, മാധ്യമ വാർത്തകൾ മറ്റു വാർത്താവിനിമയ മാർഗ്ഗങ്ങൾ എന്നിവ വിലയിരുത്തി വിപണിയുടെ നിലവിലെ സാഹചര്യവും നിക്ഷേപകരുടെ പ്രതീക്ഷകളും കണ്ടെത്തുവാൻ എ ഐ ഉപയോഗപ്പെടുത്താവുന്നതാണ്. മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഫണ്ട് മാനേജർമാർക്ക് ഈ അറിവുകൾ ഉപയോഗപ്പെടുത്താൻ കഴിയും. ഉദാഹരണത്തിന് ഒരു പ്രത്യേക മേഖലയെയോ കമ്പനിയെയോ സംബന്ധിച്ച് പോസിറ്റീവായ വാർത്തകളാണ് നിലവിൽ ചർച്ചയാകുന്നതെങ്കിൽ അവയിൽ നിന്നും നേട്ടം നേടുവാനുള്ള സാധ്യത കൂടുതലാണ് മറിച്ച് നെഗറ്റീവ് വാർത്തകൾ ആണെങ്കിൽ ബന്ധപ്പെട്ട മേഖലയിലെ നിക്ഷേപത്തിൽ റിസ്കിന്റെ തോത് കൂടുതലായിരിക്കും.

ആവർത്തിക്കപ്പെടുന്ന പ്രവർത്തികൾ ഓട്ടോമേറ്റ് ചെയ്യുവാൻ

ഡേറ്റാ എൻട്രി, ട്രാൻസാക്ഷൻ പ്രോസസ്സിംഗ്, റിപ്പോർട്ട് തയ്യാറാക്കുക തുടങ്ങി തുടർച്ചയായി ആവർത്തിക്കപ്പെടുന്ന മ്യൂച്വൽ ഫണ്ട് മാനേജ്മെന്റിന്റെ ഭാഗമായ പ്രവർത്തികൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഓട്ടോമേറ്റ് ചെയ്യുവാൻ സാധിക്കും. ഇത്തരം നടപടികൾ ചെലവ് കുറയ്ക്കുവാൻ സഹായിക്കുന്നതിനോടൊപ്പം തന്നെ മാനുഷികമായി സംഭവിക്കാവുന്ന  തെറ്റുകളും ഇല്ലാതാക്കുന്നു. തന്ത്രപരവും മൂല്യമുള്ളതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനായി ഫണ്ട് മാനേജർമാർക്ക് കൂടുതൽ സമയം ലഭിക്കുവാൻ എ ഐയുടെ ഉപയോഗം സഹായകരമാകും.

വലിയ പോർട്ട്ഫോളിയോ അനായാസം കൈകാര്യം ചെയ്യുവാൻ

വലിയ പോർട്ട്ഫോളിയോയും കൂടുതൽ ഇടപാടുകളും അധിക ചെലവുകൾ ഇല്ലാതെ തന്നെ കൈകാര്യം ചെയ്യുവാൻ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ നിക്ഷേപമുള്ള താരതമ്യേന വലിയ മ്യൂച്വൽ ഫണ്ടുകൾക്ക് എ ഐ വളരെ അധികം ഉപകാരപ്രദമാകും. നിർമ്മിത ബുദ്ധിക്ക് കൂടുതൽ ഡേറ്റ കൈകാര്യം ചെയ്യുവാനും സങ്കീർണ്ണമായ പ്രവർത്തികളിൽ ഏർപ്പെടുവാനും സാധിക്കും. കുറെയേറെ കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും അതെല്ലാം കൃത്യമായ രീതിയിൽ എ ഐയുടെ സഹായത്തോടെ കൈകാര്യം ചെയ്യപ്പെടുന്നതാണ്.

സ്മാർട്ട് ബീറ്റ, ഫാക്ടർ ഇൻവെസ്റ്റിംഗ്

ഓഹരികളുടെ ശരിയായ മൂല്യം, വളർച്ചാ സാധ്യത, നിക്ഷേപത്തിലെ റിസ്ക് മുതലായ ഘടകങ്ങൾ വിലയിരുത്തി ഓഹരികൾ തിരഞ്ഞെടുത്തു കൊണ്ട് ബുദ്ധിപരമായ രീതിയിൽ പണം നിക്ഷേപിക്കുവാൻ എ ഐ സാങ്കേതികവിദ്യ സഹായിക്കുന്നു. സാധാരണ നിലയിൽ നിക്ഷേപം നടത്തുവാൻ ഓഹരികൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ മികച്ച രീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്തുവാൻ ഇവിടെ സാധിക്കും. ഓരോ നിക്ഷേപകരുടേയും താല്പര്യങ്ങൾക്ക് അനുസൃതമായി ഏറ്റവും യോജിച്ച രീതിയിൽ നിക്ഷേപം നടത്തുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ എ ഐ ഉപയോഗപ്പെടുത്താം.

റോബോ അഡ്വൈസേഴ്സ്

മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലുകൾ ഇല്ലാതെ ചില കണക്കുകളേയും നിയമങ്ങളേയും അടിസ്ഥാനപ്പെടുത്തി കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് നിക്ഷേപം കൈകാര്യം ചെയ്യുന്നതിനെയാണ് റോബോ അഡ്വൈസേഴ്സ് എന്ന് പറയുന്നത്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

കുറഞ്ഞ ചെലവും ഉപയോഗിക്കാനുള്ള എളുപ്പവും കാരണം നിക്ഷേപകർക്കിടയിൽ ഈ രീതിയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഓട്ടോമാറ്റിക്കായി കുറഞ്ഞ ചെലവിൽ നിക്ഷേപം നടത്തുവാനുള്ള അവസരം നൽകുന്നത് കൊണ്ട് തന്നെ ധാരാളം നിക്ഷേപകർ റോബോ അഡ്വൈസേഴ്സ് ഉപയോഗിക്കുന്ന  മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ താല്പര്യപ്പെടുന്നുണ്ട്.

സംഗ്രഹം

ഡേറ്റ കൃത്യമായി വിലയിരുത്തുവാനും, കൂടുതൽ കൃത്യതയോടെ ടാസ്ക്കുകൾ ചെയ്യുവാനും, പുതിയ നിക്ഷേപ രീതികൾ കണ്ടെത്തുവാനും നിർമ്മിത ബുദ്ധി മ്യൂച്വൽ ഫണ്ടുകളുടെ മേഖലയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ഓരോ ദിവസം കഴിയുംതോറും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ നിർമ്മിത ബുദ്ധിയുടെ പ്രാധാന്യം വർധിച്ചു വരികയാണ്. മ്യൂച്വൽ ഫണ്ടുകളെ സംബന്ധിച്ച് നിക്ഷേപകർക്ക് കൂടുതൽ നേട്ടം നൽകുവാനും വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാനും എ ഐ സാങ്കേതികവിദ്യ ഫലപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യുച്വൽ ഫണ്ടുകൾ ബാങ്ക് നിക്ഷേപത്തേക്കാൾ സുരക്ഷിതമാണോ

ടി.വി ചാനലുകളും പത്ര പരസ്യങ്ങളും ശ്രദ്ധിക്കുന്ന ഏതൊരു സാധാരണക്കാരനും സ്ഥിരമായി കാണുന്ന വാചകമാണ് മ്യുച്വൽ ഫണ്ടിലെ…

എസ് ഐ പിയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്

പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്.…

മ്യൂച്വൽ ഫണ്ട് കമ്പനികൾ ലാഭം നേടുന്നത് എങ്ങനെയാണ്

ധാരാളം വ്യക്തികളിൽ നിന്ന് പണം സ്വീകരിച്ച് അവരുടെ പണം ഒരുമിച്ച് നിക്ഷേപം നടത്തുന്ന രീതിയാണ് മ്യൂച്വൽ…

എസ് ഐ പിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുവാൻ തുടക്കക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നിശ്ചിത തുക തുടർച്ചയായ ഇടവേളകളിൽ ആവർത്തിച്ച് നിക്ഷേപിക്കുന്ന നിക്ഷേപ രീതിയേയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ…