tax-planning

Sharing is caring!

നികുതി ആസൂത്രണം ചെയ്യുക എന്നാൽ നിങ്ങളുടെ പണം സ്മാർട്ടായി കൈകാര്യം ചെയ്യുന്നതിലൂടെ കൂടുതലായി നികുതി നൽകുന്നത് ഒഴിവാക്കുക എന്നതാണ്. മാസ ശമ്പളക്കാരനായ ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ സാമ്പത്തിക കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിക്ഷേപവും നീക്കിയിരിപ്പുകളും നടത്തിക്കൊണ്ടു തന്നെ ചില പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് വഴി നിങ്ങൾക്ക് നികുതി കുറയ്ക്കുവാൻ സാധിക്കും. സ്മാർട്ടായി നികുതി ആസൂത്രണം ചെയ്യുവാൻ സഹായകരമാകുന്ന ചില ടിപ്പുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

നികുതി ബാധ്യതയുള്ള വരുമാനം മനസ്സിലാക്കുക

നികുതി ബാധ്യതയുള്ള വരുമാനം എന്താണെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാസശമ്പളക്കാരനായ ഒരു വ്യക്തിയുടെ ശമ്പളത്തിൽ ആ വ്യക്തി ചെയ്യുന്ന ജോലിയുടെ കൂലി, ബോണസ്, അലവൻസുകൾ തുടങ്ങി വ്യത്യസ്ത ഘടകങ്ങൾ ഉൾപ്പെടുന്നുണ്ട്. ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിൽ നിന്ന് ലഭ്യമാകുന്ന പലിശ വരുമാനം, വാടക വരുമാനം, നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടം തുടങ്ങി ഒരു വ്യക്തിക്ക് ലഭ്യമാകുന്ന എല്ലാവിധത്തിലുമുള്ള വരുമാനം കൃത്യമായി കണക്കാക്കിയാൽ മാത്രമേ നികുതി ബാധ്യത കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.

നികുതിയിളവ് ലഭിക്കുവാനുള്ള വഴികൾ

ഗവൺമെന്റ് മുന്നോട്ടു വയ്ക്കുന്ന പല വിധത്തിലുള്ള നടപടികൾ പിന്തുടരുന്നത് വഴി ഒരു വ്യക്തിക്ക് നികുതിയിളവ് ലഭിക്കുവാൻ അർഹത ഉണ്ടാകുന്നു. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇ പി എഫ് ), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്), നാഷണൽ പെൻഷൻ സ്കീം (എൻ പി എസ്), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇ എൽ എസ് എസ്), ഇൻഷുറൻസ് പ്രീമിയം മുതലായ ഉപകരണങ്ങളിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് നികുതിയിളവിന് അർഹത ലഭിക്കുന്നു.

മെഡിക്കൽ ബില്ലുകൾ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, വീട്ടുവാടക, ഹോം ലോണിന്റെ തിരിച്ചടവ് മുതലായ ചെലവുകൾക്കും നികുതിയിളവ് അവകാശപ്പെടാവുന്നതാണ്. കൃത്യമായ ആസൂത്രണത്തിലൂടെ പണം ചെലവഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ നികുതി ബാധ്യതയിൽ കാര്യമായ കുറവ് കൊണ്ടുവരാനാകും.

നികുതിയിളവ് നേടുവാൻ സഹായിക്കുന്ന ഉപകരണങ്ങളിൽ നിക്ഷേപം നടത്തുക

നികുതിയിളവ് നേടുവാൻ സഹായിക്കുന്ന ഉപകരണങ്ങളിൽ പണം നിക്ഷേപിക്കുന്നത് നിങ്ങളുടെ നികുതി  കുറയ്ക്കുന്നതിനോടൊപ്പം ആസ്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. അങ്ങനെയുള്ള ചില സാമ്പത്തിക ഉപകരണങ്ങൾ പരിചയപ്പെടാം.

ഇക്വിറ്റി ലിങ്ക്ട് സേവിംഗ്സ് സ്കീം (ഇ എൽ എസ് എസ്)

ഇൻകം ടാക്സ് ആക്ട് 1961ലെ സെക്ഷൻ 80 C പ്രകാരം നികുതിയിളവിന് അർഹതയുള്ള ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് ഇക്വിറ്റി ലിങ്ക്ട് സേവിംഗ്സ് സ്കീം എന്നത്. 

ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിനാൽ തന്നെ ഇ എൽ എസ്  എസിന് ഉയർന്ന നേട്ടം നൽകുവാനുള്ള ശേഷിയുണ്ട്. അതായത് ഒരു ഇ എൽ എസ് എസ്സിന്റെ ഭാഗമായി പല കമ്പനികളുടേയും ഓഹരികളിൽ നിക്ഷേപം നടത്തുന്നു. ബോണ്ടുകളും, സ്ഥിരനിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ദീർഘകാല അടിസ്ഥാനത്തിൽ ഇ എൽ എസ് എസ് മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. 

മൂന്ന് വർഷം വരെയുള്ള ലോക്ക് ഇൻ പിരിയഡ് ഇ എൽ എസ് എസ് നിക്ഷേപങ്ങൾക്ക് ബാധകമാകാറുണ്ട്. കാരണം ദീർഘകാല അടിസ്ഥാനത്തിലുള്ള നേട്ടമാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്)

ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള ഒരു സേവിംഗ്സ് പ്ലാൻ ആണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പി പി എഫ്.  ഇവിടേയും നികുതി ലാഭത്തിനൊപ്പം നിക്ഷേപത്തിന് തെറ്റില്ലാത്ത  വളർച്ചയും ലഭ്യമാകുന്നുണ്ട്.

word-investments-written-on-a-tablet

പി പി എഫ് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ചുമത്തുന്നില്ല. ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ പ്രകാരം പി പി എഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി കിഴിവ് അവകാശപ്പെടാവുന്നതാണ്. നികുതി ലാഭിച്ചു കൊണ്ട് ഭാവിക്കുവേണ്ടി മികച്ച നീക്കിയിരിപ്പ് സൃഷ്ടിക്കുവാൻ പി പി എഫ് സഹായിക്കുന്നു.

നാഷണൽ പെൻഷൻ സ്‌കീം (എൻ പി എസ്)

നാഷണൽ പെൻഷൻ സ്കീം എന്നത് ഒരു റിട്ടയർമെന്റ് സേവിംഗ്സ് പ്ലാൻ ആണ്.  റിട്ടയർമെന്റ് ജീവിതത്തിന് ആവശ്യമായ നീക്കിയിരിപ്പാണ് എൻ പി എസിൽ ഉണ്ടാകേണ്ടത്. 

എൻ പി എസിൽ നിക്ഷേപിക്കുന്ന പണത്തിന് നികുതി ഇളവ് ലഭ്യമാകുന്നുണ്ട്. ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 80CCD (1B) ഇപ്രകാരം പ്രത്യേക നികുതിയിളവിന് എൻ പി എസിലെ നിക്ഷേപം അർഹമാണ്. നികുതി ഇളവ് നേടുന്നതിനൊപ്പം സാമ്പത്തിക സുരക്ഷിതത്വമുള്ള റിട്ടയർമെന്റ് ജീവിതത്തിനായി എൻ പി എസിനെ ആശ്രയിക്കാവുന്നതാണ്.

ആരോഗ്യ ഇൻഷുറൻസ്

നിങ്ങളുടെ കുടുംബത്തിൻ്റെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുവാനാണ് ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയം തുക കൃത്യമായി അടയ്ക്കേണ്ടത്. ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയം തുക ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80 D പ്രകാരം നികുതിയിളവിന് അർഹമാണ്. 

ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയത്തിന് നികുതിയിളവ് നൽകുന്നത് കൂടുതൽ വ്യക്തികളെ ആരോഗ്യ ഇൻഷുറൻസിന്റെ ഭാഗമാകാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. 

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുക

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുക എന്നാൽ കേവലം പണം നീക്കിവെക്കുക എന്നതല്ല, മറിച്ച്  ഒരു വ്യക്തി തൻ്റെ പണം കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും അധികം പ്രാധാന്യം നൽകേണ്ടത് റിട്ടയർമെന്റ് ആസൂത്രണം ചെയ്യുന്നതിനാണ്. നാഷണൽ പെൻഷൻ സ്‌കീമിലോ, നിങ്ങളുടെ തൊഴിൽ ദാതാവ് മുന്നോട്ടു വയ്ക്കുന്ന പെൻഷൻ പദ്ധതിയിലോ നിക്ഷേപിക്കുന്നതാണ് റിട്ടയർമെൻ്റ് ജീവിതത്തിന് ഉപകരിക്കുന്ന ഏറ്റവും സ്മാർട്ടായ തീരുമാനം.

how-to-invest-in-mutual-fund

റിട്ടയർമെന്റ് പ്ലാനുകളുടെ ഭാഗമാകുന്നത് വഴി നിങ്ങൾക്ക് നിങ്ങളുടെ നികുതി ബാധ്യതയിൽ കാര്യമായ കുറവ് വരുത്തുവാൻ സാധിക്കും. ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 80 CCD (1) പ്രകാരം ഒരു വ്യക്തിയുടെ നികുതി ബാധ്യത കണക്കാക്കുമ്പോൾ ഇത്തരം പദ്ധതികളിൽ നിക്ഷേപിച്ച തുക ആ വ്യക്തിയുടെ ആകെ വരുമാനത്തിൽ നിന്നും കുറച്ചതിനു ശേഷമാണ് നികുതി കണക്കാക്കുന്നത്. 

ജോലിയിൽ നിന്ന് വിരമിച്ച ശേഷം സുഖകരമായ ജീവിതം നയിക്കണമെങ്കിൽ റിട്ടയർമെന്റ് പദ്ധതികളിലൂടെ റിട്ടയർമെന്റ് ജീവിതത്തിന് ആവശ്യമായി വരുന്ന തുക കണ്ടെത്തേണ്ടതുണ്ട്. നിങ്ങൾക്ക് സ്വന്തമായി അധ്വാനിച്ച് പണം നേടാനാകാത്ത സാഹചര്യത്തിൽ പോലും നിങ്ങളുടെ ആവശ്യങ്ങൾക്ക് പണം കണ്ടെത്തണമെങ്കിൽ തീർച്ചയായും റിട്ടയർമെന്റ് ആസൂത്രണം ചെയ്യാൻ ശ്രമിക്കുക.

തുടർച്ചയായ വിലയിരുത്തലുകളും പരിഷ്കാരങ്ങളും

എന്നെങ്കിലും ഒരിക്കൽ മാത്രം ചെയ്തതിനു ശേഷം പിന്നീട് മറന്നു കളയേണ്ട ഒന്നല്ല നികുതി ആസൂത്രണം ചെയ്യുക എന്നത്. നികുതി ആസൂത്രണം ചെയ്യണമെങ്കിൽ തുടർച്ചയായ വിലയിരുത്തലുകൾക്കും പരിഷ്കാരങ്ങൾക്കും തയ്യാറാകണം.

നിക്ഷേപങ്ങൾ, ചെലവുകൾ, നികുതി ലാഭിക്കുവാനുള്ള വഴികൾ എന്നിവയെല്ലാം തുടർച്ചയായി നിരീക്ഷിച്ചുകൊണ്ട് ആവശ്യമുള്ള ഘട്ടങ്ങളിൽ അനുയോജ്യമായ നടപടികൾ കൈക്കൊള്ളുവാനായാൽ നിങ്ങൾക്ക് മികച്ച നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാൻ സാധിക്കും.

സംഗ്രഹം

ജീവിതത്തിന്റെ ഭാഗമായ സാമ്പത്തിക നടപടികളിൽ സ്മാർട്ടായി നികുതി പ്ലാൻ ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്മാർട്ടായി നികുതി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിക്ക് തന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ വളരെ എളുപ്പത്തിൽ സാധിക്കും. കൃത്യമായ സമയത്ത് നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നികുതി ഒരിക്കലും ഒരു പ്രശ്നമായി മാറുകയില്ല, കൂടാതെ ദീർഘകാല അടിസ്ഥാനത്തിൽ സുരക്ഷിതമായ സാമ്പത്തിക സ്ഥിതി കൈവരിക്കുവാനും നിങ്ങൾക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എന്താണ് ടി ഡി എസ്, സ്ഥിരനിക്ഷേപത്തിൽ ടി ഡി എസ് ബാധകമാകുന്നത് എങ്ങനെയാണ്.

ബാങ്കുകളിൽ സ്ഥിരനിക്ഷേപമുള്ള എല്ലാ വ്യക്തികൾക്കും പരിചിതമായ വാക്കാണ് ടി ഡി എസ് അഥവാ ടാക്സ് ഡിഡക്ടബിൾ…

നികുതി ഇടത്തരക്കാരുടെ മാത്രം ബാധ്യതയാകുന്നത് എങ്ങനെ?

സ്ഥിര വരുമാനക്കാരായ മധ്യ വർഗ്ഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് നികുതി എന്നത് അവരെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്.…

ഓഹരിക്കൾക്കും മ്യൂച്ചൽ ഫണ്ടുകൾക്കും നികുതി അടക്കണോ

മൂലധന നിക്ഷേപത്തിലൂടെ ഒരു വ്യക്തിക്ക് ഉണ്ടാവുന്ന ഏതൊരു നേട്ടത്തിനും സർക്കാർ നികുതി ചുമത്താറുണ്ട്. വരുമാന നികുതി…