ചില നേരത്ത് നല്ല ഭാവിക്കായി നമുക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തികമായ ചില പ്രതിബന്ധങ്ങൾ മറികടന്നു കൊണ്ട് സമാധാനപരമായ ഒരു ജീവിതം നയിക്കുക എന്നത് എല്ലാ വ്യക്തികളുടേയും സ്വപ്നവും പ്രതീക്ഷയുമാണ്. സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ഭാവി ജീവിതമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങളുടെ വഴി മ്യൂച്വൽ ഫണ്ടുകളായിരിക്കാം.
സമൂഹത്തിലെ ബഹുഭൂരിപക്ഷം വ്യക്തികളും നിക്ഷേപങ്ങളെക്കുറിച്ച് വെച്ച് പുലർത്തുന്ന ചില തെറ്റായ ധാരണകളുണ്ട്. അതിനാൽ തന്നെയാണ് സമൂഹത്തിലെ ഭൂരിഭാഗം വ്യക്തികൾക്കും മികച്ച സാമ്പത്തിക സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ കഴിയാതെ വരുന്നത്. സമൂഹത്തിൽ പൊതുവായി നിലനിൽക്കുന്ന ഇത്തരം അബദ്ധ ധാരണകളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളായിരിക്കും സംഭവിക്കുന്നത്. അതായത് ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നേക്കാം.
എന്താണ് മ്യൂച്വൽ ഫണ്ട്

ഒരു കമ്പനി നിക്ഷേപകരുടെ പക്കൽ നിന്നും പണം സ്വീകരിക്കുകയും ആ പണം സ്റ്റോക്കുകൾ, ബോണ്ടുകൾ സ്വർണ്ണം തുടങ്ങി വ്യത്യസ്ത ആസ്തികളിലായി മൂല്യ വർദ്ധനവ് ലക്ഷ്യംവെച്ചു കൊണ്ട് നിക്ഷേപിക്കുന്ന സാമ്പത്തിക ഉപകരണമാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകന്റെ നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമില്ലാത്ത നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. വ്യത്യസ്ത ആസ്തികളിലായി നിക്ഷേപിക്കുവാനും തെറ്റില്ലാത്ത നേട്ടം നൽകുവാനും മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കുന്നു.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ
വിദഗ്ധരായ വ്യക്തികളുടെ മേൽനോട്ടം
നൂറു കണക്കിന് നിക്ഷേപകരുടെ പണം ഒന്നായി ചേർത്താണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കപ്പെടുന്നത്. ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രൊഫഷണലായ വ്യക്തികളെ ഫണ്ട് മാനേജർമാർ എന്നാണ് പറയുന്നത്. വിപണിയെ കൃത്യമായി വിലയിരുത്തി മ്യൂച്വൽ ഫണ്ടിന്റെ നിക്ഷേപ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നിക്ഷേപകർക്ക് പരമാവധി നേട്ടം ലഭിക്കുന്ന രീതിയിൽ ഫണ്ട് മാനേജർമാർ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നു.
വൈവിധ്യവൽക്കരണം
മ്യൂച്വൽ ഫണ്ടുകളെ ആകർഷകമാക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് വൈവിധ്യവൽക്കരണം. മ്യൂച്വൽ ഫണ്ടിൽ നിങ്ങൾ നിക്ഷേപിക്കുന്ന പണം നിക്ഷേപിക്കുന്ന ഫണ്ടിന് അനുസരിച്ച് വ്യത്യസ്ത മാർഗ്ഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു. ഒരേ സമയം പല കമ്പനികളിലായി വ്യത്യസ്ത മേഖലകളിൽ നിക്ഷേപിക്കുവാൻ ഇതിലൂടെ നിക്ഷേപകർക്ക് സാധിക്കുന്നു.

വ്യത്യസ്ത സെക്യൂരിറ്റികളിലായി നിക്ഷേപിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് റിസ്ക് ലഘൂകരിക്കുക എന്നതാണ്. ഇതിലൂടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ നഷ്ട സാധ്യത ലഘൂകരിക്കപ്പെടുകയും ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം ലഭിക്കുകയും ചെയ്യുന്നു.
ലിക്വിഡിറ്റി
മ്യൂച്വൽ ഫണ്ടുകളുടെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകതയാണ് ലിക്വിഡിറ്റി എന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ നിക്ഷേപകന്റെ ഇഷ്ടാനുസരണം വളരെ ലളിതമായി പണമാക്കി മാറ്റുവാൻ സാധിക്കുന്നതിനെയാണ് ലിക്വിഡിറ്റി എന്ന് പറയുന്നത്.
ലളിതമായ നിക്ഷേപ പ്രക്രിയ
വളരെ ലളിതമായി നിക്ഷേപം സാധ്യമാക്കുന്ന നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. വളരെ തിരക്കുള്ള വ്യക്തികളിൽ പലരും നിക്ഷേപിക്കുവാനായി മടിക്കുന്നത് അവ കൈകാര്യം ചെയ്യുവാൻ സമയം ലഭിക്കാത്തത് കൊണ്ടാണ്. അങ്ങനെയുള്ള വ്യക്തികളുടെ പണം ബാങ്ക് അക്കൗണ്ടുകളിൽ തുടരുകയാണ് പതിവ്. എന്നാൽ വളരെ തിരക്കുള്ള വ്യക്തികൾക്ക് പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ചെലവ് കുറഞ്ഞ നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ.
സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ കൃത്യതയാർന്ന രീതിയിൽ മ്യൂച്വൽ ഫണ്ടുകളിൽ നിങ്ങളുടെ പണം കൈകാര്യം ചെയ്യപ്പെടുന്നു. വളരെ വികസിതമായ വിവരസാങ്കേതിക ടൂളുകളാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
സൗകര്യപ്രദമായ നിക്ഷേപ മാർഗ്ഗം

വളരെ കുറഞ്ഞ വരുമാനമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നിക്ഷേപിക്കാനായി വലിയ തുക കണ്ടെത്തുക എന്നത് അസാധ്യമാണ്. എന്നാൽ ഓരോ വ്യക്തികളുടെ പ്രാപ്തിക്കനുസരിച്ച് വളരെ ചെറിയ തുക പോലും നിക്ഷേപിച്ചു കൊണ്ട് മ്യൂച്വൽ ഫണ്ടുകളുടെ സഹായത്തോടെ നിങ്ങൾക്ക് നിക്ഷേപം വളർത്തിയെടുക്കാൻ സാധിക്കും.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
പണം ഉപയോഗപ്പെടുത്തുവാൻ താല്പര്യമുള്ള വ്യക്തികൾക്കായി പ്രവർത്തിക്കുവാൻ പണം സദാസമയവും തയ്യാറായിരിക്കുന്നു. ശോഭനമായ ഒരു ഭാവിക്കായി നമുക്ക് ലഭ്യമായ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
നീണ്ട കാലയളവിൽ മികച്ച നേട്ടം നേടുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ മ്യൂച്വൽ ഫണ്ടുകളാണ് അതിന് അനുയോജ്യമായ പാത. ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ മ്യൂച്വൽ ഫണ്ടുകൾക്ക് തീർച്ചയായും സാധിക്കും.