Sharing is caring!

ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അഥവാ എ ഐ എഫ് എന്നത് വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്കും അതിസമ്പന്നർക്കും അനുയോജ്യമായ ഒരു പ്രത്യേക നിക്ഷേപ അവസരമാണ്. ഓഹരികൾ, ബോണ്ടുകൾ തുടങ്ങിയ സാധാരണ ആസ്തികളിൽ നിന്നും വ്യത്യസ്തമായ ചില സ്രോതസ്സുകളിലാണ് ഇവിടെ പണം നിക്ഷേപിക്കപ്പെടുന്നത്.

വൻകിട നിക്ഷേപകർ അവരുടെ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുവാനും വലിയ നേട്ടം പ്രതീക്ഷിച്ചു കൊണ്ടുമാണ് ഇത്തരം ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. റിയൽ എസ്റ്റേറ്റ്, ഹെഡ്ജ് ഫണ്ടുകൾ, പ്രൈവറ്റ് ഇക്വിറ്റി, പലതരം കമ്മോഡിറ്റികൾ, മറ്റ് നിക്ഷേപ ഉപകരണങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് എ ഐ എഫ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ധനികരായ വ്യക്തികൾക്ക് അവരുടെ നിക്ഷേപം വളർത്തിയെടുക്കുവാനും സാമ്പ്രദായിക നിക്ഷേപ സാധ്യതകളിൽ നിന്ന് ലഭ്യമാകുന്നതിനേക്കാൾ കൂടുതൽ നേട്ടം നേടുവാനും എ ഐ ഫണ്ടുകൾ സഹായിക്കുന്നു. സുതാര്യത ഉറപ്പുവരുത്തുവാനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കർശന വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് ഇത്തരം ഫണ്ടുകൾ പ്രവർത്തിക്കുന്നത്.

reading-credit-report

സാധാരണ നിക്ഷേപ സാധ്യതകളിൽ ലഭ്യമല്ലാത്ത പലതരത്തിലുള്ള വ്യവസായങ്ങളിലും ആസ്തികളിലും നിക്ഷേപം നടത്തുവാൻ എ ഐ എഫ് അവസരം നൽകുന്നു. ലിക്വിഡിറ്റി കുറഞ്ഞ ഉയർന്ന റിസ്ക് പ്രൊഫൈലുള്ള ആസ്തികളാണ് ഇത്തരം ഫണ്ടുകളുടെ ഭാഗമായിട്ടുള്ളത്. അതുകൊണ്ടു തന്നെ വളരെ വലിയ റിസ്ക് എടുത്തുകൊണ്ടാണ് ഇവിടെ നിക്ഷേപം നടത്തേണ്ടത്.

ആർക്കെല്ലാമാണ് എ ഐ എഫുകളിൽ നിക്ഷേപം നടത്തുവാൻ സാധിക്കുക

ചില മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി വൻകിട നിക്ഷേപകർക്കും പ്രൊഫഷണൽ നിക്ഷേപ സ്ഥാപനങ്ങൾക്കും മാത്രമേ എ ഐ ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ സാധിക്കുകയുള്ളൂ. ഒരു വ്യക്തിയുടെ ആകെ ആസ്തി രണ്ട് കോടിയിൽ അധികമാണെങ്കിലോ അല്ലെങ്കിൽ ഒരു വർഷം ഒരു വ്യക്തിക്ക് 25 ലക്ഷം രൂപയോ അതിലധികമോ വരുമാനം ഉണ്ടെങ്കിലോ എ ഐ ഫണ്ടുകളിൽ നിക്ഷേപം നടത്താവുന്നതാണ്.

മേൽപ്പറഞ്ഞ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് ഉത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ സാധിക്കുകയില്ല. കാരണം എ ഐ എഫുകളിലെ നിക്ഷേപം കൂടുതൽ റിസ്ക്കുള്ളതും വളരെ സങ്കീർണ്ണ സ്വഭാവമുള്ള ആസ്തികൾ ഉൾപ്പെടുന്നവയും ആണ്. എ ഐ എഫുകളുടെ റിസ്കിൻ്റെ തോത് മനസ്സിലാക്കുവാനും ലാഭസാധ്യത മുന്നിൽ കണ്ട് നിക്ഷേപിക്കുവാനും മികച്ച സാമ്പത്തിക വിജ്ഞാനമുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ.

എ ഐ എഫിൻ്റെ ഗുണങ്ങൾ

വൈവിധ്യവൽക്കരണം

നഷ്ട സാധ്യത ലഘൂകരിക്കുവാനായി വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കുന്നതിനെയാണ് വൈവിധ്യവൽക്കരണം എന്ന് പറയുന്നത്.

financial-planning

ഓഹരികളിലേയും ബോണ്ടുകളിലേയും നിക്ഷേപങ്ങൾ പോലെ തുടർച്ചയായ കയറ്റിറക്കങ്ങളുള്ള ആസ്തികളിലല്ല ഇവിടെ നിക്ഷേപം നടത്തുന്നത്. ഉദാഹരണത്തിന് ചില സാഹചര്യങ്ങളിൽ ഓഹരി വിപണിയിൽ ഇടിവ് സംഭവിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലെ കമ്മോഡിറ്റി മാർക്കറ്റിലോ കാര്യമായ വ്യതിയാനം സംഭവിക്കാറില്ല. നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് ലഘൂകരിക്കുവാൻ വൈവിധ്യവൽക്കരണം വളരെ സഹായകരമാണ്.

ഉയർന്ന നേട്ടം

എ ഐ എഫുകളിലെ നിക്ഷേപം മറ്റ് നിക്ഷേപ സാധ്യതകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന നേട്ടം നൽകുവാൻ ശേഷിയുള്ളവയാണ്. എ ഐ എഫുകളുടെ ഭാഗമായ പലതരത്തിലുള്ള ആസ്തികളും ഇവിടെ പിന്തുടരുന്ന നിക്ഷേപ തന്ത്രങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാധ്യതയുണ്ട്.

ഉദാഹരണത്തിന് പ്രൈവറ്റ് കമ്പനികളിലോ റിയൽ എസ്റ്റേറ്റ് ആസ്തികളിലോ നിങ്ങൾ നിക്ഷേപം നടത്തുകയാണെങ്കിൽ ദീർഘകാല അടിസ്ഥാനത്തിൽ വളരെ ഉയർന്ന നേട്ടം നിങ്ങൾക്ക് ലഭിക്കുവാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെ സാമ്പ്രദായികമായ നിക്ഷേപ അവസരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണം സമ്പാദിക്കാനുള്ള അവസരം എ ഐ ഫണ്ടുകൾ നൽകുന്നു.

കൂടുതൽ അവസരങ്ങൾ

പൊതുവായി നിക്ഷേപകർ ആശ്രയിക്കുന്ന പ്ലാറ്റ്ഫോമുകളിൽ ലഭ്യമല്ലാത്ത അവസരങ്ങൾ എ ഐ ഫണ്ടുകളിലൂടെ നിക്ഷേപകന് ലഭ്യമാകുന്നുണ്ട്. ഉദാഹരണത്തിന് റിയൽ എസ്റ്റേറ്റ്, ഹെഡ്ജ് ഫണ്ടുകൾ, പ്രൈവറ്റ് കമ്പനികൾ തുടങ്ങി വിവിധ നിക്ഷേപ അവസരങ്ങൾ എ ഐ ഫണ്ടുകൾ നൽകുന്നുണ്ട്. അങ്ങനെ സാധാരണ നിക്ഷേപ സാധ്യതകളിൽ നിന്നും വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാൻ നിക്ഷേപകന് സാധിക്കുന്നു.

പണപ്പെരുപ്പം തരണം ചെയ്യുവാൻ സഹായിക്കുന്നു

time-and-money

കമ്മോഡിറ്റികൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ എ ഐ ഫണ്ടുകളുടെ ഭാഗമായ ആസ്തികൾ പണപ്പെരുപ്പം തരണം ചെയ്യുവാൻ നിക്ഷേപകരെ സഹായിക്കുന്ന ആസ്തികളാണ്. വിപണിയിൽ വിലക്കയറ്റം ഉണ്ടാകുമ്പോൾ ഇത്തരം ആസ്തികളുടെ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടാവുകയും നിക്ഷേപത്തിന്റെ മൂല്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

എ ഐ ഫണ്ടുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ

ഉയർന്ന റിസ്ക്

സാധാരണ നിക്ഷേപ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എ ഐ ഫണ്ടുകളിലെ നിക്ഷേപം ലിക്വിഡിറ്റി കുറഞ്ഞതും ഉയർന്ന റിസ്ക് ഉള്ളതുമാണ്. പ്രൈവറ്റ് ഇക്വിറ്റിയുടേയും ഹെഡ്ജ് ഫണ്ടുകളുടേയും പ്രകടനം മുൻകൂട്ടി കാണുക അസാധ്യമാണ്. മറ്റ് നിക്ഷേപ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പണം പിൻവലിക്കുവാൻ ആവശ്യമായ സമയം വളരെ കൂടുതലായിരിക്കും.

സങ്കീർണ്ണത

എ ഐ എഫുകളിൽ നിക്ഷേപം വളരെ സങ്കീർണ്ണത നിറഞ്ഞതാണ്. കൂടുതൽ അറിവും വൈദഗ്ധ്യവും ഉള്ളവർക്ക് മാത്രമേ ഇത്തരം ഫണ്ടുകളിലെ നിക്ഷേപം കൈകാര്യം ചെയ്യുവാൻ സാധിക്കുകയുള്ളൂ. ചില അവസരങ്ങളിൽ എ ഐ ഫണ്ടുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ വളരെ സങ്കീർണ്ണമായിരിക്കും.

പുതിയ പ്രോജക്ടുകളിലും പ്രൈവറ്റ് കമ്പനികളിലും എ ഐ എഫ് മുഖേന നിക്ഷേപം നടത്തുമ്പോൾ നാം നിക്ഷേപം നടത്തുന്ന മേഖലയെ കുറിച്ചും ആ മേഖലയുമായി ബന്ധപ്പെട്ട വിപണിയെക്കുറിച്ചും വ്യക്തമായ അറിവ് നേടിയിരിക്കണം.

ഉയർന്ന ഫീസ്

മാനേജ്മെന്റ് ഫീസ്, പെർഫോമൻസ് ഫീസ് തുടങ്ങി വളരെ ഉയർന്ന ഫീസ് ആണ് എ ഐ ഫണ്ടുകളിലെ നിക്ഷേപത്തിന് നൽകേണ്ടി വരുന്നത്. എ ഐ ഫണ്ടുകളുമായി ബന്ധപ്പെട്ട ആസ്തികൾ കൈകാര്യം ചെയ്യുവാൻ വിദഗ്ധരായ വ്യക്തികളുടെ സേവനം ആവശ്യമുള്ളതിനാൽ തന്നെ മാനേജ്മെൻ്റ് ഫീസ് വളരെ കൂടുതലായിരിക്കും. കൂടാതെ ഇത്തരം ഫണ്ടുകളുടെ ലാഭത്തിൽ നിന്നും ഒരു ചെറിയ ശതമാനം മാനേജർമാർക്ക് ലഭ്യമാകുന്നതിനാൽ തന്നെ നിക്ഷേപകർക്കുണ്ടാകുന്ന ചെലവ് കൂടുതലായിരിക്കും.

സംഗ്രഹം

എ ഐ ഫണ്ടുകളിലെ നിക്ഷേപത്തിന് ഉയർന്ന നേട്ടം നൽകുവാനുള്ള ശേഷിയുള്ളപ്പോൾ തന്നെ നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് വളരെ കൂടുതലാണ്. കൂടാതെ ഇത്തരം ഫണ്ടുകളിലെ നിക്ഷേപം സങ്കീർണ്ണവും ആണ്. നിങ്ങൾക്ക് കൈക്കൊള്ളാൻ ആകുന്ന റിസ്ക്, നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് വേണം നിക്ഷേപിക്കുവാനുള്ള തീരുമാനമെടുക്കുവാൻ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബാങ്കുകൾ തകർന്നാൽ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് എന്ത് സംഭവിക്കും

ഉയർന്ന ലാഭം നൽകുന്ന പലവിധത്തിലുള്ള നിക്ഷേപമാർഗ്ഗങ്ങൾ ലഭ്യമാണെങ്കിലും സമൂഹത്തിലെ ഭൂരിഭാഗം വ്യക്തികളും തങ്ങളുടെ പണം നിക്ഷേപിക്കുവാൻ…

വിപണി ഉയരങ്ങൾ കീഴടക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വിപണി കുതിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിക്ഷേപകരുടെ വർദ്ധിച്ച ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്ന വാക്കാണ്…

എന്തുകൊണ്ടാണ് ചിലർക്ക് മാത്രം സമ്പത്തു ഉണ്ടാകുന്നത്

എന്തിനാണ് പണം സമ്പാദിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുവാൻ ഭൂരിഭാഗം വ്യക്തികൾക്കും സാധിക്കാറില്ല. മറ്റുള്ളവർ…

നിക്ഷേപം ഇരട്ടിയാക്കാം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ

സാധാരണക്കാരായ വ്യക്തികൾ എല്ലാ കാലത്തും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നിക്ഷേപ…