impacts-of-climate-change

Sharing is caring!

കാലാവസ്ഥ വ്യതിയാനം ആഗോള സാമ്പത്തിക സ്ഥിരതയെ തന്നെ താറുമാറാക്കുന്ന വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. വ്യക്തികൾ കാലാവസ്ഥ വ്യതിയാനം എന്ന പ്രതിഭാസത്തെ സംബന്ധിച്ച് കൂടുതൽ ബോധവാന്മാരാകുകയും മ്യൂച്വൽ ഫണ്ട് കമ്പനികൾ യാഥാർത്ഥ്യങ്ങൾ മുന്നിൽ കണ്ട് നിക്ഷേപ തന്ത്രങ്ങളിൽ അനിവാര്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്ക്കുകൾ തരണം ചെയ്യുവാൻ മ്യൂച്വൽ ഫണ്ട് കമ്പനികൾ എപ്രകാരമാണ് തയ്യാറെടുക്കുന്നതെന്ന് മനസ്സിലാക്കാം.

ഇ എസ് ജി ഇന്റഗ്രേഷൻ 

നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ മ്യൂച്വൽ ഫണ്ട് കമ്പനികൾ ഇ എസ് ജി മാനദണ്ഡങ്ങൾ പരിഗണിക്കാറുണ്ട്. പാരിസ്ഥിതികവും, സാമൂഹികവും, ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട ഘടകങ്ങളെയാണ് ഇ എസ് ജി  ( E S G, Environmental Social and Governance )  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമൂഹികം, പാരിസ്ഥിതികം, ഭരണനിർവ്വഹണം എന്നീ മേഖലകളിലെ കമ്പനികളുടെ സമീപനം മ്യൂച്വൽ ഫണ്ട് കമ്പനികൾ വിലയിരുത്തുന്നു.

മേൽപ്പറഞ്ഞ ഘടകങ്ങൾ പരിഗണിച്ചുക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുന്ന കമ്പനികളെ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് ലോകം നീങ്ങുമ്പോൾ പാരിസ്ഥിതികമായ ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികൾക്ക് സുസ്ഥിരമായ വളർച്ച കൈവരിക്കുവാൻ സാധിക്കും.

ഉദാഹരണത്തിന് സുസ്ഥിരമായ പ്രവർത്തനങ്ങളിലൂടെ കുറഞ്ഞ അളവിൽ കാർബൺ സൃഷ്ടിക്കുന്ന കമ്പനികളിൽ നിക്ഷേപിക്കുവാനായി മ്യൂച്വൽ ഫണ്ടുകൾ താല്പര്യപ്പെട്ടേക്കാം. ഇത്തരം നടപടികൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട റിസ്ക് ലഘൂകരിക്കുന്നതിനോടൊപ്പം സുസ്ഥിര വികസനത്തിന്റെ  മാതൃകയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

തീമാറ്റിക് ഫണ്ടുകൾ

കാലാവസ്ഥ വ്യതിയാനത്തെ തടയുവാൻ പ്രയത്നിക്കുന്ന സുസ്ഥിരമായ മാതൃകകളെ പ്രോത്സാഹിപ്പിക്കുന്ന കമ്പനികളിലാണ് തീമാറ്റിക് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഉദാഹരണത്തിന് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾക്കും പ്രകൃതി സൗഹൃദമായ കൃഷി രീതികൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നത്.

നിക്ഷേപവുമായി ബന്ധപ്പെട്ട് മൂല്യാധിഷ്ഠിതമായ നിലപാടുകൾ കൈക്കൊള്ളുന്ന നിക്ഷേപകർക്ക് തീമാറ്റിക്ക് ഫണ്ടുകൾ പ്രിയപ്പെട്ട നിക്ഷേപ മാർഗമാണ്. സുസ്ഥിരമായ പ്രവർത്തന ശൈലികൾക്ക് പ്രാധാന്യം നൽകുന്ന നിക്ഷേപകർ തീമാറ്റിക്ക് ഫണ്ടുകൾ നിക്ഷേപിക്കുവാനായി തിരഞ്ഞെടുക്കുന്നു.

റിസ്ക് കണ്ടെത്തുന്നതിന് ന്യൂതനമായ രീതി

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്ക് കൂടി പരിഗണിക്കേണ്ടതിനാൽ സാധാരണഗതിയിൽ മ്യൂച്വൽ ഫണ്ടുകൾ റിസ്ക് കണക്കാക്കുന്ന രീതിയിൽ പല പരിഷ്കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. സാമ്പ്രദായികമായി പിന്തുടരുന്ന രീതിയിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട അനന്തരഫലങ്ങൾ പരിഗണിക്കുന്നതിന് പരിമിതിയുണ്ട്.

assesment-of-risk

കാലാവസ്ഥ മാറ്റങ്ങൾ വിപണിയെ എങ്ങനെയണ് സ്വാധീനിക്കുന്നതെന്നു കണ്ടെത്തുവാൻ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോടും നയങ്ങളോടും, കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി കൈക്കൊള്ളുന്ന നടപടികളോടുമുള്ള വിപണിയുടെ പ്രതികരണം വിലയിരുത്തേണ്ടതായിട്ടുണ്ട്. റിസ്ക് കണക്കാക്കുവാനുള്ള ടൂളുകൾ പരിഷ്കരിക്കുന്നത് വഴി നിക്ഷേപവുമായി ബന്ധപ്പെട്ട് സ്മാർട്ടായ തീരുമാനങ്ങളെടുക്കുവാനും കാലാവസ്ഥാ വ്യതിയാനം മൂലം നിക്ഷേപങ്ങൾക്ക് സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങളെ തരണം ചെയ്യുവാനും സാധിക്കും.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യുക

മ്യൂച്വൽ ഫണ്ടുകൾ തങ്ങൾ നിക്ഷേപം നടത്തിയ കമ്പനികളുമായി കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചുള്ള വസ്തുതകൾ ചർച്ച ചെയ്യാറുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്ക് മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ മ്യൂച്വൽ ഫണ്ടുകൾ അവലംബിക്കുന്ന മാർഗമാണിത്.

കാലാവസ്ഥാ വ്യതിയാനം തരണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കായി കമ്പനികൾ കൈക്കൊള്ളുന്ന നടപടികൾ  പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. മ്യൂച്വൽ ഫണ്ടുകളുടെ ഭാഗമായ കമ്പനികളുടെ വാർഷിക മീറ്റിംഗിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിലപാട് എടുക്കുകയും വോട്ടിംഗ് രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുന്നതിനും മ്യൂച്വൽ ഫണ്ട് കമ്പനികൾ സക്രിയമായി ഇടപെടുന്നുണ്ട്. സുസ്ഥിരമായ പ്രവർത്തന മാതൃക പിന്തുടരുവാനും മ്യൂച്വൽ ഫണ്ടുകൾ കമ്പനികളെ പ്രേരിപ്പിക്കുന്നു.

വൈവിധ്യവൽക്കരണം

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്ക് കൈകാര്യം ചെയ്യുവാൻ മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് വൈവിധ്യവൽക്കരണം എന്നത്. നിക്ഷേപം വ്യത്യസ്ത വിഭാഗങ്ങളിലായി വ്യാപിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായി സംഭവിക്കുന്ന പ്രശ്നങ്ങൾ മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായ പോർട്ട്ഫോളിയോയുടെ  ആകെ പ്രകടനത്തെ ബാധിക്കാതിരിക്കുവാൻ സഹായിക്കുന്ന നടപടിയാണ്.

ഉദാഹരണത്തിന് ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്ന കൃഷി, റിയൽ എസ്റ്റേറ്റ് മുതലായ മേഖലകളിൽ നിക്ഷേപിക്കുന്നതിനോടൊപ്പം ലോ റിസ്ക് വിഭാഗത്തിൽ വരുന്ന ഹെൽത്ത് കെയർ ടെക്നോളജി മേഖലകളിലേക്ക് കൂടി നിക്ഷേപം വ്യാപിപ്പിക്കാവുന്നതാണ്.

വരൾച്ച, കൊടുങ്കാറ്റ് പോലെയുള്ള പ്രതിഭാസങ്ങൾ ഒരു പ്രത്യേക പ്രദേശത്തെ മാത്രം ബാധിക്കുന്നതിനാൽ പല പ്രദേശങ്ങളിലായി നിക്ഷേപം വ്യാപിപ്പിക്കുന്നത് റിസ്ക് കുറയ്ക്കുവാൻ സഹായിക്കുന്ന മറ്റൊരു നടപടിയാണ്. അതായത് ലോകം മുഴുവനായി നിക്ഷേപം വ്യാപിപ്പിക്കുന്നത് വഴി ചില മേഖലകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിക്ഷേപത്തെ ആകെ സ്വാധീനിക്കാതിരിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.

തന്ത്രപരമായ കൂട്ടുകെട്ടുകൾ

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്ക്കുകൾ കൂടുതൽ മനസ്സിലാക്കുവാനും ഇത്തരം സാഹചര്യങ്ങൾ നേരിടുവാനും മ്യൂച്വൽ ഫണ്ടുകൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ഏജൻസികൾ, ഈ മേഖലയിലെ വിദഗ്ധരായ വ്യക്തികൾ എന്നിവരുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെയുള്ള സഹകരണത്തിലൂടെ മ്യൂച്വൽ ഫണ്ടുകൾക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്ക് തരണം ചെയ്യുവാനുള്ള ശാസ്ത്രീയമായ പരിഹാര മാർഗങ്ങൾ കണ്ടെത്തുവാൻ സാധിക്കുന്നു.

ഉദാഹരണത്തിന് കാലാവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുമായി മ്യൂച്വൽ ഫണ്ട് കമ്പനികൾ ചേർന്ന് പ്രവർത്തിക്കുന്നു, അതിലൂടെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള പുതിയ നിക്ഷേപ തന്ത്രങ്ങൾ ആവിഷ്കരിക്കുവാൻ ഫണ്ടുകൾക്ക് സാധിക്കുന്നതാണ്.

strategic-partnership

പുറത്തു നിന്നുള്ള വിദഗ്ധരായ വ്യക്തികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ നിക്ഷേപവുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് സാധിക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട റിസ്കിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാനും മികച്ച രീതിയിൽ റിസ്ക് കൈകാര്യം ചെയ്യുവാനും ഇത്തരം കൂട്ടുകെട്ടുകൾ അനിവാര്യമാണ്. 

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടുള്ള പ്രവർത്തനങ്ങൾ

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്ക് വെളിപ്പെടുത്തുക, സുസ്ഥിരമായ പ്രവർത്തന മാതൃകകൾ പിന്തുടരുക മുതലായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലും നിയമങ്ങളിലും വളരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. മേൽപ്പറഞ്ഞ കാര്യങ്ങൾക്കനുസൃതമായി മ്യൂച്വൽ ഫണ്ട് കമ്പനികൾ അവരുടെ തന്ത്രങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തുന്നുണ്ട്. The Task Force on Climate-related Financial Disclosures അഥവാ ടി സി എഫ് ഡി കാലാവസ്ഥയുമായി ബന്ധപ്പെട്ട ധനകാര്യ റിസ്കുകൾ റിപ്പോർട്ട് ചെയ്യുവാൻ കമ്പനികൾക്കായി നിയമങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

പ്രവർത്തനത്തിലെ സുതാര്യത വർദ്ധിപ്പിക്കുവാൻ മ്യൂച്വൽ ഫണ്ടുകൾ ഇത്തരം മാർഗനിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുന്നുണ്ട്. സാമൂഹികപരമായ വിഷയങ്ങളിൽ കൃത്യമായ നിലപാടുള്ള നിക്ഷേപകർ ഇത്തരം മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന് മുൻഗണന നൽകുവാൻ ശ്രമിക്കുന്നു.

സംഗ്രഹം

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്ക്കുകൾ തരണം ചെയ്യുവാനായി മ്യൂച്വൽ ഫണ്ട് കമ്പനികൾ തയ്യാറെടുക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ആഗോള സാമ്പത്തിക സ്ഥിരതയെ പോലും ബാധിക്കുന്ന പ്രധാന പ്രശ്നമായി കാലാവസ്ഥ വ്യതിയാനം ഉയർന്നു വരുമ്പോൾ മ്യൂച്വൽ ഫണ്ട് കമ്പനികൾ അതിനനുസരിച്ച് അവരുടെ തന്ത്രങ്ങളിൽ മാറ്റം വരുത്തുവാൻ ശ്രമിക്കുകയാണ്. ഈ മാറ്റങ്ങൾ നിക്ഷേപകരുടെ പണം സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിരമായ ആഗോള സമ്പദ് വ്യവസ്ഥ എന്ന  ലക്ഷ്യം കൂടി ഉൾക്കൊള്ളുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യുച്വൽ ഫണ്ടുകൾ ബാങ്ക് നിക്ഷേപത്തേക്കാൾ സുരക്ഷിതമാണോ

ടി.വി ചാനലുകളും പത്ര പരസ്യങ്ങളും ശ്രദ്ധിക്കുന്ന ഏതൊരു സാധാരണക്കാരനും സ്ഥിരമായി കാണുന്ന വാചകമാണ് മ്യുച്വൽ ഫണ്ടിലെ…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ പുതിയ ട്രെൻഡുകൾ

നിരന്തരം പരിണാമത്തിന് വിധേയമായി കൊണ്ടിരിക്കുന്ന സാമ്പത്തിക ലോകത്ത് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ഭൂരിഭാഗം വ്യക്തികളും…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ ലിക്വിഡിറ്റി റിസ്ക് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് ലിക്വിഡിറ്റി…

മ്യൂച്വൽ ഫണ്ടുകൾ വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കാം

സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്നത് എല്ലാവർക്കും സുപരിചിതമായ കാര്യമാണെങ്കിലും മ്യൂച്വൽ ഫണ്ട് വഴി…