വൈവിധ്യവൽക്കരണം നിറഞ്ഞ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഇത്തരം ചെലവുകൾ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള നേട്ടത്തെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്.
മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ചെലവുകളെ രണ്ട് രീതിയിലാണ് തരംതിരിച്ചിരിക്കുന്നത് അപ്പ്ഫ്രണ്ട് ചെലവുകളെന്നും ഓൺ ഗോയിംഗ് ചെലവുകളെന്നും.
അപ്പ്ഫ്രണ്ട് ചെലവുകൾ
സെയിൽസ് ലോഡ് അല്ലെങ്കിൽ കമ്മീഷൻ
മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുമ്പോഴും വിറ്റഴിക്കുമ്പോഴും സെയിൽസ് ലോഡ് അല്ലെങ്കിൽ കമ്മീഷൻ നൽകേണ്ടതായിട്ടുണ്ട്. ഓഹരികളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുമ്പോൾ നൽകേണ്ടി വരുന്ന തുക നിക്ഷേപകരിൽ നിന്നാണ് ഈടാക്കുന്നത്. നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം എന്ന നിലയ്ക്കാണ് ഈ തുക ഈടാക്കുന്നത്.
പർച്ചേസ് ഫീസ്
ചില മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുമ്പോൾ ഒറ്റത്തവണയായി പർച്ചേസ് ഫീസ് ഈടാക്കാറുണ്ട്. നിക്ഷേപം നടത്തുന്ന തുകയിൽ നിന്നുമാണ് ഈ ഫീസ് ഈടാക്കുന്നത്.
റിഡംമ്‌പ്ഷൻ ഫീസ്
മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയതിനു ശേഷം ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ ചില മ്യൂച്വൽ ഫണ്ട് കമ്പനികൾ റിഡംമ്‌പ്ഷൻ ഫീസ് ഇടാക്കാറുണ്ട്. ഈ സമയപരിധിയെ ഹോൾഡിംഗ് പിരിയഡ് എന്നും ഈടാക്കുന്ന ഫീസിനെ റിഡംമ്‌പ്ഷൻ ഫീസ് എന്നും പറയുന്നു.

ഫോൾഡിംഗ് പിരിയഡ് കൂടുന്നതിനനുസരിച്ച് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിറ്റഴിക്കുന്നതിൽ നിക്ഷേപകർക്കുള്ള അസൗകര്യം കൂടുന്നു. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഇടപാടുകൾ ഒഴിവാക്കി നീണ്ട കാലയളവിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുവാനാണ് ഈ ഫീസ് ഈടാക്കുന്നത്.
ഓൺ ഗോയിംഗ് ചെലവുകൾ
എക്സ്പെൻസ് റേഷ്യോ
മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുവാൻ ആവശ്യമായി വരുന്ന ആകെ തുകയെ സൂചിപ്പിക്കുന്നത് എക്സ്പെൻസ് റേഷ്യോ എന്ന നിലയിലാണ്. ഒരു വർഷത്തിൽ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും പരിഗണിച്ചാണ് എക്സ്പെൻസ് റേഷ്യോ നിർണയിക്കുന്നത്. മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നൽകേണ്ടി വരുന്ന ഫീസുകൾ, ഫണ്ട് മാനേജർമാർക്ക് നൽകേണ്ടിവരുന്ന തുക എന്നിവയെല്ലാം തന്നെ ഇതിൽ ഉൾപ്പെടുന്നു.
ഒരു മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ആകെ ആസ്തിയുടെ നിശ്ചിത ശതമാനം എന്ന നിലയിലാണ് എക്സ്പെൻസ് റേഷ്യോ ഈടാക്കുന്നത്. ചെറിയ എക്സ്പെൻസ് റേഷ്യോയുള്ള ഫണ്ടുകളിൽ ആകെ ആസ്തിയുടെ ചെറിയ ശതമാനം മാത്രമാണ് എക്സ്പെൻസ് റേഷ്യോയായി ഈടാക്കുന്നത്.
മാനേജ്മെൻ്റ് ഫീസ്
പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാരാണ് മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നത്. അവരുടെ വിദഗ്ധ സേവനങ്ങൾക്ക് നൽകേണ്ടിവരുന്ന തുകയാണ് മാനേജ്മെൻ്റ് ഫീസ് എന്ന് പറയുന്നത്.

ഒരു മ്യൂച്വൽ ഫണ്ടിൽ കൈകാര്യം ചെയ്യപ്പെടുന്ന ആസ്തിയുടെ നിശ്ചിത ശതമാനമായിട്ടാണ് ഈ തുക ഈടാക്കുന്നത്. അതായത് നിങ്ങൾ നിക്ഷേപിച്ച തുകയുടെ ഒരു നിശ്ചിത ശതമാനമാണ് ഇവിടെ ഫീസായി നൽകുന്നത്. ഒരു ഫണ്ടിൽ എക്സ്പെൻസ് റേഷ്യോയായി ഈടാക്കുന്ന തുകയുടെ മുഖ്യ പങ്ക് മാനേജ്മെൻ്റ് ഫീസായിട്ടാണ് നൽകുന്നത്.
12 – ബി 1 ഫീസ്
ചില മ്യൂച്വൽ ഫണ്ടുകളിൽ മാർക്കറ്റിംഗ് ചെലവുകളും ഡിസ്ട്രിബ്യൂഷൻ ചെലവുകളും നിക്ഷേപകരിൽ നിന്നും ഈടാക്കാറുണ്ട്. ഇത്തരം ചെലവുകളും മ്യൂച്വൽ ഫണ്ടിന്റെ എക്സ്പെൻസ് റേഷ്യോയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിക്ഷേപം തുടരുന്ന കാലാവധിക്ക് അനുസരിച്ച് സാമാന്യം വലിയ തുക തന്നെ ഇത്തരത്തിൽ നിക്ഷേപകർ നൽകേണ്ടതായി വരുന്നു. അതിലൂടെ നിക്ഷേപകർക്ക് ലഭിക്കേണ്ട നേട്ടത്തിൽ ഇടിവുണ്ടാവുകയും ചെയ്യുന്നു.
നികുതി
നിങ്ങൾ ഏത് മ്യൂച്വൽ ഫണ്ടിലാണ് നിക്ഷേപം നടത്തുന്നത് എന്നതിനനുസരിച്ച് നിങ്ങളുടെ നികുതി ബാധ്യതയും വ്യത്യാസപ്പെട്ടിരിക്കും. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള മൂലധന നേട്ടത്തിന് നികുതി ചുമത്തുന്നത് പല ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ്.
നിങ്ങളുടെ വരുമാനവും നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടിനേയും ആശ്രയിച്ചാണ് ഡിവിഡന്റ് വരുമാനത്തിന് നികുതി ചുമത്തപ്പെടുന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട നികുതി ബാധ്യതകളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുകയും അതിനനുസൃതമായി നിക്ഷേപം കൈകാര്യം ചെയ്യുവാനും ശ്രമിക്കുക.
മറഞ്ഞിരിക്കുന്ന ചാർജ്ജുകൾ
പോർട്ട്ഫോളിയോ ടേണോവർ
മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായി സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് പോർട്ട്ഫോളിയോ ടേണോവർ എന്നു പറയുന്നത്. ഫണ്ടിന്റെ പ്രകടനത്തെ നേരിട്ട് ബാധിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണിത്.

പോർട്ട്ഫോളിയോ ടേണോവർ അധികമാണെങ്കിൽ ഇടപാടുകളുമായി ബന്ധപ്പെട്ട ചാർജ്ജുകളും അധികമായിരിക്കും. ഇത് നിക്ഷേപകർക്ക് ലഭിക്കേണ്ട നേട്ടത്തെ സാരമായി ബാധിക്കുന്ന കാര്യമാണ്.
പലപ്പോഴും ഫണ്ട് മാനേജർമാർ ഇടപാടുമായി ബന്ധപ്പെട്ട ചാർജ്ജുകൾ പരസ്യപ്പെടുത്താറില്ല. ടേൺഓവർ റേറ്റ് പരിഗണിക്കേണ്ടതും ദീർഘകാലാടിസ്ഥാനത്തിൽ ഇത് എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നതെന്ന് തിരിച്ചറിയേണ്ടതും നിക്ഷേപകന്റെ ഉത്തരവാദിത്വമാണ്.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
ട്രേഡിംഗ് ചാർജ്ജുകൾ
ഫണ്ടിന്റെ ഭാഗമായ സെക്യൂരിറ്റികൾ വിൽക്കുവാനും വാങ്ങുവാനും ഓർഡറുകൾ നൽകുമ്പോൾ നൽകേണ്ടിവരുന്നതാണ് ട്രേഡിംഗ് ചാർജ്ജുകൾ. മ്യൂച്വൽ ഫണ്ടിന്റെ എക്സ്പെൻസ് റേഷ്യോ രേഖപ്പെടുത്തുമ്പോൾ ഇത്തരം ചെലവുകൾ കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുകയില്ല. എന്നിരുന്നാലും ഇത്തരം ചാർജ്ജുകൾ ഫണ്ടിന്റെ പ്രകടനത്തെ ബാധിക്കുന്ന ഘടകം തന്നെയാണ്.
നാം തിരഞ്ഞെടുക്കുന്ന ഫണ്ടിനനുസരിച്ച് ട്രേഡിംഗ് ചാർജ്ജുകൾ വ്യത്യാസപ്പെട്ടിരിക്കും. ഫണ്ടുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും വളരെ ഉയർന്ന ട്രേഡിംഗ് ചാർജ്ജുകൾ നൽകേണ്ടി വരുന്നില്ല എന്നും ഉറപ്പുവരുത്തുക.
സംഗ്രഹം
നിക്ഷേപം നടത്തി മികച്ച നേട്ടങ്ങൾ നേടണമെങ്കിൽ ആ നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകൾ എന്തെല്ലാമാണെന്ന് കൃത്യമായി തിരിച്ചറിയുവാൻ സാധിക്കണം. അവസരങ്ങൾ കൃത്യമായി മനസ്സിലാക്കി വിജയകരമായി നിക്ഷേപം നടത്തുവാൻ ഇത്തരം അറിവുകൾ അനിവാര്യമാണ്.