starting-sip-in-mutual-funds

Sharing is caring!

നിശ്ചിത തുക തുടർച്ചയായ ഇടവേളകളിൽ ആവർത്തിച്ച് നിക്ഷേപിക്കുന്ന നിക്ഷേപ രീതിയേയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി എന്ന് പറയുന്നത്. നിക്ഷേപം ആരംഭിക്കുവാൻ ഏറ്റവും ജനപ്രിയവും സൗകര്യപ്രദവുമായ വഴിയാണിത്. എസ് ഐ പിയായി നിക്ഷേപം ആരംഭിക്കുവാൻ നിങ്ങൾക്ക് ഒരു വലിയ തുക കൈവശം ഉണ്ടാകണമെന്നില്ല. ദീർഘകാല അടിസ്ഥാനത്തിൽ സമ്പത്ത് വളർത്തുവാനുള്ള ഒരു സ്മാർട്ടായ തിരഞ്ഞെടുപ്പാണ് എസ് ഐ പി എന്നത്. എസ് ഐ പി മാതൃകയിൽ നിക്ഷേപം നടത്തുവാൻ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

എന്താണ് എസ് ഐ പി

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാനായി പിന്തുടരാവുന്ന ഏറ്റവും ലളിതവും അച്ചടക്കവുമുള്ള മാതൃകയാണ് എസ് ഐ പി എന്നത്. ഈ രീതി തുടക്കക്കാർക്ക് ഏറെ അനുയോജ്യമാണ്. വളരെ എളുപ്പം മനസ്സിലാക്കുവാൻ സാധിക്കുന്നതും അധിക ചെലവുകൾ ആവശ്യമില്ലാത്തതുമായ നിക്ഷേപ മാതൃകയാണിത്.

പത്ത് ദിവസം, ഒരു മാസം, മൂന്നു മാസത്തിലൊരിക്കൽ എന്നിങ്ങനെ നിങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ചുള്ള കാലയളവ് എസ് ഐ പി നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്. തുടർച്ചയായി നിക്ഷേപിക്കുന്നത് കൊണ്ട് തന്നെ ശരാശരി വിലയിൽ ആസ്തികൾ സ്വന്തമാക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നു. കൂടാതെ കോമ്പൗണ്ടിംഗിന്റെ ഗുണഫലം നിങ്ങളുടെ നേട്ടത്തിൽ തീർച്ചയായും പ്രതിഫലിക്കും.

എസ് ഐ പിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില അറിവുകൾ നേടാം

മ്യൂച്വൽ ഫണ്ടുകൾ

momentum-investment

മ്യൂച്വൽ ഫണ്ട് എന്നത് ഒരു വലിയ നിക്ഷേപ സാധ്യതയാണ്. ഇവിടെ കുറെയധികം നിക്ഷേപകരുടെ കയ്യിൽ നിന്നും സ്വീകരിച്ച തുക ഓഹരികൾ, ബോണ്ടുകൾ തുടങ്ങി വ്യത്യസ്ത ആസ്തികളിലായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 

നെറ്റ് അസറ്റ് വാല്യൂ (എൻ എ വി) 

മ്യൂച്വൽ ഫണ്ടിന്റെ ഒരു യൂണിറ്റിന്റെ വിപണി വിലയാണ് നെറ്റ് അസറ്റ് വാല്യൂ അഥവാ എൻ എ വി. ഒരു ഫണ്ടിന്റെ ഭാഗമായ ആസ്തിയുടെ ആകെ മൂല്യത്തെ യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോഴാണ് എൻ എ വി ലഭ്യമാകുന്നത്. 

റുപ്പി കോസ്റ്റ് ആവറേജിംഗ്

നിങ്ങൾ എസ് ഐ പിയായി നിക്ഷേപം നടത്തുമ്പോൾ നിങ്ങൾക്ക് റുപ്പി കോസ്റ്റ് ആവറേജിംഗിൻ്റെ ഗുണഫലം തീർച്ചയായും ലഭിക്കും. വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിക്ഷേപം നടത്തുന്നതിലൂടെ വിപണിയിലെ കയറ്റിറക്കങ്ങൾ തരണം ചെയ്യുവാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. അതായത് വിപണിയിൽ ഇടിവുണ്ടാകുമ്പോൾ കൂടുതൽ യൂണിറ്റുകൾ സ്വന്തമാക്കുവാനും വിപണിയിൽ ഉയർച്ച പ്രകടമാകുമ്പോൾ കുറച്ച് യൂണിറ്റുകൾ മാത്രം സ്വന്തമാക്കുവാനും സാധിക്കുന്നു. അങ്ങനെ ശരാശരി വിലയിൽ നിങ്ങൾക്ക് യൂണിറ്റുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നതിനാൽ തന്നെ വിപണിയിലെ കയറ്റിറക്കങ്ങളെ നിങ്ങൾ ഭയക്കേണ്ടതില്ല.

കൊമ്പൗണ്ടിംഗിന്റെ ശക്തി

ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിൽ സംഭവിക്കുന്ന ഒരു മാന്ത്രികതയാണ് കൊമ്പൗണ്ടിംഗ് എന്ന് പറയുവാൻ സാധിക്കും. നിങ്ങളുടെ പ്രാരംഭ നിക്ഷേപം വളരുന്നതിനോടൊപ്പം ആ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന നേട്ടത്തിൽ നിന്ന് അധിക നേട്ടം നേടുവാനും നിങ്ങൾക്ക് അവസരം ലഭിക്കുന്നു.

financial-planning

നിങ്ങൾ എസ് ഐ പിയായി നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ ആരംഭ നിക്ഷേപം നിങ്ങൾക്ക് നേട്ടം നൽകുവാൻ തുടങ്ങും. നിങ്ങൾ നിക്ഷേപം നടത്തിയ ഫണ്ടുകളുടെ ഭാഗമായ ഓഹരികളുടേയും ബോണ്ടുകളുടേയും മൂല്യവും അവയിൽ നിന്നുള്ള നേട്ടവും കാലാന്തരത്തിൽ വർദ്ധിക്കുന്നത് വഴി നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വളരുന്നു.

നിങ്ങളുടെ പണത്തിന് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം കൊമ്പൗണ്ടിംഗ് ഒരുക്കി നൽകുന്നു. കൃത്യമായി തുടരുന്ന ചെറിയ നിക്ഷേപത്തിന് പോലും കാലാന്തരത്തിൽ വലിയ നേട്ടം നൽകുവാനാകുന്നു.

എസ് ഐ പി മാതൃകയിൽ നിക്ഷേപം നടത്തുവാനുള്ള നടപടികൾ പരിചയപ്പെടാം

വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ

എസ് ഐ പിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക. ഒരു വീട്, വാഹനം, ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക നേട്ടം തുടങ്ങി ഏതു ലക്ഷ്യത്തിനായാണ് നിങ്ങൾ നിക്ഷേപിക്കുന്നതെന്ന് മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ നിങ്ങൾക്ക് പ്രചോദനം നൽകും.

സാമ്പത്തിക ലക്ഷ്യങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, കാരണം  ലക്ഷ്യങ്ങൾക്ക് അനുസരിച്ചാണ് നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങൾ കണ്ടെത്തേണ്ടത്. കുറേയധികം വർഷങ്ങൾ നിക്ഷേപം തുടർന്നുകൊണ്ട് വലിയ നേട്ടമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കൂടുതൽ റിസ്കുള്ള നിക്ഷേപ അവസരങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. മറിച്ച് നിങ്ങൾ നിങ്ങളുടെ റിട്ടയർമെൻ്റിലേക്ക് അടുക്കുമ്പോൾ നിങ്ങളുടെ കൈവശമുള്ള പണം സുരക്ഷിതമായി നിക്ഷേപിക്കുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ താരതമ്യേന റിസ്ക് കുറഞ്ഞ മാർഗ്ഗങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.

നിങ്ങൾ നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളും നിക്ഷേപം തുടരേണ്ട കാലപരിധിയും കണ്ടെത്തി കഴിഞ്ഞാൽ ആ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ശരിയായ നിക്ഷേപ അവസരങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. കാരണം ശരിയായ തിരഞ്ഞെടുപ്പുകളിലൂടെ നിങ്ങളുടെ സാമ്പത്തിക സ്വപ്നങ്ങൾ സഫലമാക്കുവാനുള്ള സാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്.

റിസ്ക് എടുക്കുവാനുള്ള ശേഷി കണ്ടെത്തുക

എസ് ഐ പി മാതൃകയിലുള്ള നിക്ഷേപത്തിലെ അടുത്ത പ്രധാനപ്പെട്ട കാര്യമാണ് റിസ്ക് എടുക്കുവാനുള്ള ശേഷി കണ്ടെത്തുക എന്നത്. വ്യത്യസ്ത റിസ്ക് ലെവലുകളുള്ള മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. 

living-in-limited-income

ഉദാഹരണത്തിന് ഇക്വിറ്റി ഫണ്ടുകൾക്ക് ഉയർന്ന നേട്ടം നൽകുവാനുള്ള ശേഷിയുള്ളപ്പോൾ തന്നെ ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിൽ നിലനിൽക്കുന്ന റിസ്ക് താരതമ്യേന കൂടുതലാണ്. എന്നാൽ ഡെറ്റ് ഫണ്ടുകൾ ആകട്ടെ നിശ്ചിതമായ നേട്ടം നൽകുന്നവയും കുറഞ്ഞ റിസ്ക്കുള്ളവയും ആണ്. ഹൈബ്രിഡ് ഫണ്ടുകളിൽ റിസ്കും സ്ഥിരതയുള്ള നേട്ടവും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്തുവാനാണ് ശ്രമിച്ചിരിക്കുന്നത്. നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ നിക്ഷേപിക്കുവാൻ സാധിക്കുന്നത് ഏതുതരത്തിലുള്ള ഫണ്ടിലാണെന്ന് ചിന്തിച്ചു തീരുമാനമെടുക്കുക.

നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാനാകും എന്നത് പരിഗണിച്ച് നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും യോജിച്ച മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുവാനായി തിരഞ്ഞെടുക്കുക.

ശരിയായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക

നിക്ഷേപിക്കുവാനായി ശരിയായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആഴത്തിലുള്ള പഠനങ്ങൾക്ക് ശേഷം എല്ലാ വിവരങ്ങളും വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് തന്നെ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുവാൻ കഴിയണം.

നിങ്ങളുടെ റിസ്ക് എടുക്കുവാനുള്ള ശേഷിയും സാമ്പത്തിക ലക്ഷ്യങ്ങൾക്കും അനുയോജ്യമായ ഫണ്ടുകളുടെ മുൻകാലങ്ങളിലെ പ്രകടനം വിലയിരുത്തി നിക്ഷേപിക്കാനുള്ള തീരുമാനമെടുക്കുക.

പരിഗണിക്കേണ്ട മറ്റൊരു ഘടകം മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകളെ സൂചിപ്പിക്കുന്ന എക്സ്പെൻസ് റേഷ്യോ ആണ്. ഫണ്ട് മാനേജറുടെ വൈദഗ്ധ്യം ഒരു ഫണ്ടിന്റെ പ്രകടനത്തിൽ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ ഫണ്ട് മാനേജരുടെ ട്രാക്ക് റെക്കോർഡ് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ നിക്ഷേപ തന്ത്രങ്ങൾ ശരിയായി മനസ്സിലാക്കുക. ചില ഫണ്ടുകൾ തുടർച്ചയായി ലഭ്യമാകുന്ന വരുമാനത്തിന് പ്രാധാന്യം നൽകുമ്പോൾ ചിലതാകട്ടെ ദീർഘകാല അടിസ്ഥാനത്തിലുള്ള വളർച്ചയാണ് ലക്ഷ്യം വെക്കുന്നത്. ഒരു പ്രത്യേക മേഖലയുടെ ഭാഗമായ കമ്പനികളിൽ മാത്രം നിക്ഷേപം ചുരുക്കാതെ വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലായി നിക്ഷേപം വൈവിധ്യവൽക്കരിക്കുക.

കെ വൈ സി കംപ്ലയിൻസ്

നിക്ഷേപം നടത്തുവാൻ കെ വൈ സി പൂർത്തിയാക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. നിങ്ങളുടെ തിരിച്ചറിയൽ രേഖ, മേൽവിലാസത്തിനുള്ള തെളിവ്, പാൻ കാർഡ് എന്നിവ കൃത്യമായിരിക്കണം. നിക്ഷേപിക്കുവാനുള്ള നിങ്ങളുടെ യോഗ്യത തെളിയിക്കുവാൻ ഈ രേഖകൾ ആവശ്യമാണ്. 

kyc-compliance

മ്യൂച്വൽ ഫണ്ട് കമ്പനിയ്ക്കോ രജിസ്റ്റാറിനോ മേൽപ്പറഞ്ഞ രേഖകൾ സമർപ്പിക്കുക. നിങ്ങൾ നൽകിയ വിവരങ്ങളുടെ വിശ്വാസ്യത കൃത്യമായി പരിശോധിക്കപ്പെടും. ഓൺലൈനായി രജിസ്ട്രേഷൻ നടത്തുവാനുള്ള അവസരവും നിലവിലുണ്ട്. കെ വൈ സി വിവരങ്ങളുടെ പരിശോധന വിജയകരമായി പൂർത്തിയാക്കിയ വിവരം ബന്ധപ്പെട്ടവർ നിങ്ങളെ അറിയിക്കും

ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കെ വൈ സി വിജയകരമായി പൂർത്തിയാക്കാതെ നിക്ഷേപിക്കുവാൻ സാധിക്കുകയില്ല. വിപണിയിൽ നിയമപരമല്ലാത്ത ഇടപാടുകളും തട്ടിപ്പുകളും നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുവാൻ ഉപഭോക്താക്കളുടെ കെ വൈ സി വിവരങ്ങളുടെ കർശന പരിശോധന സഹായകരമാകുന്നു.

എസ് ഐ പി തുകയും എസ് ഐ പി നിക്ഷേപം ആവർത്തിക്കേണ്ട കാലാവധിയും തിരഞ്ഞെടുക്കുക

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയ്ക്കനുസരിച്ച് എത്ര തുക എസ് ഐ പിയായി നിക്ഷേപിക്കുന്നതിന് മാറ്റിവയ്ക്കാനാകുമെന്ന് കണ്ടെത്തുക. ചെറിയ തുകകൊണ്ട് എസ് ഐ പി നിക്ഷേപം ആരംഭിച്ച ശേഷം നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപിക്കുന്ന തുകയിൽ വർദ്ധന വരുത്താം. 

അടുത്തതായി എത്ര ദിവസം കൂടുമ്പോഴാണ് എസ് ഐ പി ആവർത്തിക്കേണ്ടത് എന്ന് തീരുമാനിക്കുക. നിങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള കാലപരിധി തിരഞ്ഞെടുക്കുക. നിങ്ങളുടെ സാഹചര്യങ്ങൾ മാറുന്നത് അനുസരിച്ച് കാലപരിധിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ്.

ഓൺലൈൻ, ഓഫ്‌ലൈൻ; അനുയോജ്യമായ നിക്ഷേപ രീതി തിരഞ്ഞെടുക്കുക

ഓൺലൈനായി എസ് ഐ പി ചെയ്യുന്നത് വളരെ സൗകര്യപ്രദമാണ്. മൂച്വൽ ഫണ്ടുകളുട വിവരങ്ങൾ വെബ്സൈറ്റുകളിൽ വളരെ വ്യക്തമായി നൽകിയിട്ടുണ്ടാവും. അവയിൽ നിന്ന് നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ചുള്ള മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുത്ത് വീട്ടിലിരുന്ന് തന്നെ നിക്ഷേപം നടത്താവുന്നതാണ്. ഓൺലൈനായി നടത്തുന്ന നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകൾ വളരെ സുതാര്യമാണ്.

man-preparing-budget-doing-calculations

മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുവാൻ നിങ്ങൾക്ക് മറ്റൊരു വ്യക്തിയുടെ ആവശ്യമുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരെയോ ഫൈനാൻഷ്യൽ അഡ്വൈസർമാരെയോ ബാങ്കുകളെയോ ആശ്രയിക്കാവുന്നതാണ്. ഓഫ്‌ലൈനായി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുവാൻ ആവശ്യമായ വിവരങ്ങൾ നാം എഴുതി നൽകുകയും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം. നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മറ്റൊരു വ്യക്തിയുടെ മേൽനോട്ടം ലഭിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

തുടർച്ചയായ വിലയിരുത്തലുകൾ

എസ് ഐ പിയായി നിക്ഷേപം ആരംഭിച്ച ശേഷം നിങ്ങളുടെ നിക്ഷേപത്തിന്റെ പ്രകടനം തുടർച്ചയായി വിലയിരുത്താൻ തയ്യാറാകുക. 

നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള പ്രകടനം നിക്ഷേപങ്ങളിൽ നിന്ന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ നിക്ഷേപ തന്ത്രങ്ങളിൽ കൊണ്ടുവരുവാൻ ശ്രമിക്കുക. എസ് ഐ പി തുകയിൽ മാറ്റം വരുത്തുക, അല്ലെങ്കിൽ പുതിയ മ്യൂച്വൽ ഫണ്ട് നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുക തുടങ്ങി നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കണം.

എസ് ഐ പിയായി നിക്ഷേപം നടത്തുന്നതിൻ്റെ ഗുണങ്ങൾ

അച്ചടക്കം

വിജയകരമായി നിക്ഷേപം നടത്തുവാൻ ഏറ്റവും ആവശ്യമുള്ള കാര്യമാണ് അച്ചടക്കം. ഓട്ടോമാറ്റിക്കായി തുക നിക്ഷേപിക്കപ്പെടുന്നതിനാൽ തന്നെ അച്ചടക്കമുള്ള നിക്ഷേപരീതി പിന്തുടരുവാൻ എസ് ഐ പി മാതൃക സഹായിക്കുന്നു. നിക്ഷേപം നടത്തുവാനായി സമയം ചെലവഴിച്ചില്ലെങ്കിലും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ എസ് ഐ പി അവസരം നൽകുന്നു.

ലളിതമായ നിക്ഷേപ രീതി

വലിയ തുക നിക്ഷേപിക്കുവാനായി നീക്കിവെക്കുവാൻ ഇല്ലെങ്കിലും ഒരു തുടക്കക്കാരന് വളരെ കുറഞ്ഞ തുകയിൽ തന്നെ എസ് ഐ പി നിക്ഷേപം ആരംഭിക്കുവാനാകും. നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ ലളിതമായി മനസ്സിലാക്കുവാൻ സാധിക്കുന്നതിനാൽ തന്നെ ഏതൊരു സാധാരണക്കാരനും തങ്ങളുടെ നിക്ഷേപം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.

financial-advisor

എസ് ഐ പി വളരെ സൗകര്യപ്രദമാണ്. കാരണം എത്ര തുക നിക്ഷേപിക്കണമെന്നും എപ്പോഴെല്ലാം നിക്ഷേപിക്കണമെന്നും ഏത് ഫണ്ടിൽ നിക്ഷേപിക്കണമെന്നും തീരുമാനിച്ച് ആ തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കുവാൻ ഇവിടെ അവസരമുണ്ട്.

വൈവിധ്യവൽക്കരണം

പല ആസ്തികളിലായി നിക്ഷേപം വൈവിധ്യവൽക്കരണം നടത്തി നിക്ഷേപിക്കുക എന്നതും എസ് ഐ പി മാതൃകയിൽ സാധ്യമാണ്.   ഒരു വിഭാഗം ആസ്തികളിൽ നിന്നും പ്രതീക്ഷിച്ചത്ര നേട്ടം ലഭ്യമായില്ലെങ്കിൽ പോലും ആകെ നിക്ഷേപത്തിൽ വലിയ നഷ്ടം സംഭവിക്കാതിരിക്കുവാൻ വൈവിധ്യവൽക്കരണം സഹായകരമാകും.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

പ്രൊഫഷണൽ മാനേജ്മെന്റ്

വിദഗ്ധരായ ഫണ്ട് മാനേജർമാരാണ് മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നത്. വളരെ ശ്രദ്ധയോടെ ശാസ്ത്രീയമായ വിലയിരുത്തലുകൾ നടത്തിയാണ് നിക്ഷേപിക്കുവാനുള്ള മാർഗ്ഗങ്ങൾ മാനേജർമാർ തിരഞ്ഞെടുക്കുന്നത്. 

സംഗ്രഹം

പുതിയ നിക്ഷേപകരെ സംബന്ധിച്ച് എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുവാൻ തുടങ്ങുക എന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും സ്മാർട്ടായ നീക്കം ആയിരിക്കും. കാരണം ഈ നിക്ഷേപരീതി ലളിതവും, കുറഞ്ഞ ചെലവുള്ളതും, ഭാവിയിൽ ഉയർന്ന നേട്ടം നൽകുവാനുള്ള ശേഷിയുള്ളതുമാണ്. അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കുക, സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുക, ആസൂത്രണം ചെയ്ത പദ്ധതികളുമായി സധൈര്യം മുന്നോട്ടു പോവുക. എസ് ഐ പിയിൽ നിന്ന് പരമാവധി നേട്ടം നേടുവാൻ നിങ്ങളെ സഹായിക്കുന്ന രണ്ട് ഘടകങ്ങൾ ക്ഷമയും സ്ഥിരതയും ആണെന്ന് മറക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അനുയോജ്യമായ മ്യൂച്വൽ ഫണ്ട്  അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

ബാങ്കുകളിൽ പണം ഇടപാട് നടത്തുവാൻ വിവിധതരം അക്കൗണ്ടുകൾ ലഭ്യമായത് പോലെ മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകൾ നടത്തുവാനും…

മ്യൂച്വൽ ഫണ്ട് മാനേജ്മെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി പല വ്യവസായങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന കാലഘട്ടത്തിലാണ് നാം…

ഒരു വ്യക്തി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ട പണം എങ്ങനെയാണ് കണക്കാക്കേണ്ടത്

ഒരു ദിവസം ഒരു ചിത്രകാരൻ തനിക്ക് കഴിയുന്നത്ര മനോഹരമായ ഒരു ചിത്രം വരയ്ക്കണം എന്നാഗ്രഹിച്ചു. അതിനായി…

മ്യൂച്വൽ ഫണ്ട് : സമ്പത്ത് നേടുവാനുള്ള രഹസ്യ മന്ത്രം

സമ്പത്ത് വളർത്തുവാൻ നമ്മെ സഹായിക്കുന്ന നിക്ഷേപമാർഗങ്ങളിൽ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. ആരെയും മോഹിപ്പിക്കുന്ന നിക്ഷേപങ്ങളുടെ ലോകത്തിലേക്ക്…